വുളൂഇലായിരിക്കെ പള്ളിയിൽ നിന്നു നിസ്കാരത്തിനായി ബാങ്ക് കൊടുത്തു.വീണ്ടും വുളൂ എടുത്തു പുതുക്കൽ സുന്നത്താണല്ലോ... അപ്പോൾ നിയ്യത് "ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധി വീട്ടുന്നു"എന്നു കരുതിയാൽ സഹീഹ് ആവുമോ...?
ചോദ്യകർത്താവ്
Niyas Cholayil
Apr 15, 2019
CODE :Fiq9237
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിലവിലുള്ള വുളൂഅ് കൊണ്ട് ഫര്‍ളോ സുന്നത്തോ നിസ്കരിച്ചാൽ ആ വുളൂഅ് പുതുക്കൽ സുന്നത്താണ്. അല്ലെങ്കിൽ കറാഹത്തുമാണ് (തുഹ്ഫ). അങ്ങനെ വുളൂഅ് പുതുക്കന്നത് ഫർള് നിസ്കരിക്കാനാണെങ്കിൽ ഫർളായ വുളൂഇന്റെ നിയ്യത്ത്തന്നെ വെക്കണം. ചെറിയ അശുദ്ധിയെ ഉയർത്തുന്നു എന്നും നിയ്യത്ത് ചെയ്യാം (ഫത്ഹുൽ മുഈൻ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.