Assalamualaikkum.Malayalam typing ariyatathinalan Manglish upayogichath.Marupadi pratheekshikkunnu. * Penkuttikalkk suruma,athar,vellavastram muthalayava elliyazhcha diivasangalil sunnathundo? * Quranum mattum padikkanayi dheeni sthapanagalil (banat)nilkkunna penkuttikal suruma,athar tudangiyava upayogikkunnathile vidhi enth? * Kari suruma, Oil suruma enniva upayogikkamo?iva upayogichal vulu sheriyakumo?

ചോദ്യകർത്താവ്

Sumina Beegam S

Apr 16, 2019

CODE :Fiq9241

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പെണ്‍കുട്ടികള്‍ക്ക് സുറുമയിടുന്നതിനോ സുഗന്ധം പൂശുന്നതിനോ ഭംഗിയുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ലെന്ന് മാത്രമല്ല സുന്നത്തുമാണ്. എന്നാല്‍ അത് തന്റെ ഭര്‍ത്താവിന്റേയും മഹ്റമുകളായ പുരുഷന്മാരുടേയും മറ്റു സ്ത്രീകളുടേയും മുന്നില്‍ മാത്രമേ പാടുള്ളൂ വെന്ന് മാത്രം. വീടിനകത്താണെങ്കിലും പുറത്താണെങ്കിലും പൊതുയിടങ്ങളിലാണെങ്കിലും അന്യ പുരുഷന്മാര്‍ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിലും അവരുടെ ഭംഗി ഒരു നിലക്കും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അത് ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണ്. ഇക്കാര്യം അല്ലാഹു തആലാ സൂറത്തുന്നൂറില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

പിന്നെ ഏത് സുറുമയിടുകയാണെങ്കിലും കോസ്മെറ്റിക്സുുകളുപയോഗിക്കുകയാണെങ്കിലും വൂളൂഅ് എടുക്കുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം മുഖത്തിന്റെ ചര്‍മ്മത്തില്‍ ചേരുന്നതിനെ തടയുന്ന തരത്തിലുള്ള (കെമിക്കലായാലും അല്ലെങ്കിലും) തടി കഴുകപ്പെടുന്ന ഭാഗത്ത് അവശേഷിക്കുന്നുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അത് നിക്കല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ആ വസ്തുവിന്റെ തടി അവശേഷിക്കുന്നില്ല, പകരം നിറം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കില്‍ കുഴപ്പവുമില്ല (തുഹ്ഫ).

അതു പോലെ കമ്പോളത്തില്‍ ലഭ്യമാകുന്ന സുറുമയും മറ്റു വസ്തുക്കളും പ്രകൃതിപരവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വശരീരത്തിന് ഹാനികരമാകുന്നതൊന്നും ചെയ്യാന്‍ ആര്‍ക്കും അനുവാദമില്ല (സൂറത്തുല്‍ ബഖറഃ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter