أسلام عليكم ഞാൻ എന്റെ സുഹൃത്തിന്റെ ഷോപ്പിൽ നിന്നും ഒരു പ്രോഡക്റ്റ് വാങ്ങി മുഴുവൻ ക്യാഷ് കൊടുക്കാതെ , പ്രസ്തുത ഷോപ്പിനു അവനെ കൂടാതെ വേറെ ഒരു പാർട്ണറും കൂടി ഉണ്ട്,പ്രൊഡക്ടിന്റെ ബാലൻസ് ക്യാഷ് കൊടുക്കുന്ന സമയം ആയപ്പോൾ എന്റെ സുഹൃത് പ്രസ്തുത ഷോപ്പിൽ നിന്നും തെറ്റി പിരിഞ്ഞു വേറെ ഷോപ് തുടങ്ങി,ഞാൻ കൊടുക്കാനുള്ള ക്യാഷ് എന്റെ സുഹൃത്തിനു കൊടുക്കണമോ അതോ സാധനം വാങ്ങിയ ഷോപ്പിൽ കൊടുക്കണമോ ? എനെറെ സുഹൃത്ത് ഇനി ബാലൻസ് amount വേണ്ട എന്ന് പറഞ്ഞാൽ എന്റെ ബാധ്യത ഒഴിവാകുമോ ?

ചോദ്യകർത്താവ്

Muhammad saheer

Apr 27, 2019

CODE :Fiq9251

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തില്‍ പറയപ്പെട്ടതനുസരിച്ച് നിങ്ങളുമായി കച്ചവടം നടത്തിയത് നിങ്ങളുടെ സുഹൃത്ത് വ്യക്തിപരമായിട്ടല്ല. പ്രത്യുത അദ്ദേഹം കൂടി ഉള്‍പ്പെട്ട കച്ചവട സ്ഥാപനമാണ്. ആ ഷോപ്പിനാണ് നിങ്ങള്‍ ഡൌണ്‍പേമന്റ് നല്‍കിയത്. അതിനാല്‍ ആ ഷോപ്പിലേക്കാണ് താങ്കള്‍ ബാലന്‍സ് തുക അടക്കേണ്ടതും.

പിന്നെ, താങ്കളുടെ സുഹൃത്ത് ആ ഷോപ്പില്‍ പാര്‍ട്ട്ണര്‍ ആയതും പാര്‍ട്ടണര്‍ഷിപ്പ് ഒഴിഞ്ഞു പോയതുമൊക്കെ ആ ഷോപ്പിന്റെ ഉടമസ്ഥതയും നടത്തിപ്പുുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതൊന്നും ഒരു ഉപഭോക്താവ് എന്ന നിലയില്‍ താങ്കളെ ബാധിക്കുന്ന ഘടകങ്ങളല്ല.  അതു പോലെ പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിഞ്ഞ സ്ഥിതിക്ക് നിലവില്‍ ആ കടയുടമകളുടെ സമ്മതമില്ലാതെ ആ കടയിലേക്ക് ബാലന്‍സായി താങ്കളില്‍ നിന്ന് കിട്ടാനുള്ള സംഖ്യ തടഞ്ഞുവെക്കാനുള്ള അവകാശമോ അധികാരമോ താങ്കളുടെ സുഹൃത്തിനുമില്ല. അത് അറിഞ്ഞു കൊണ്ട് അന്യന്റെ ധനം തട്ടിയെടുക്കലാണ്. പരിശുദ്ധ ഖുര്‍ആന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയ കുറ്റമാണത് (സൂറത്തുല്‍ ബഖറഃ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter