നിഖാബ് ഇസ്‌ലാമിക നിലപാട് എന്താണ് ?
ചോദ്യകർത്താവ്
Mishal
May 1, 2019
CODE :Fiq9257
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീ മുഖം മറക്കണോ തുറന്നിടണോ ഏതാണ് ഇസ്ലാമിക നിലപാട് എന്നാണ് നിഖാബിലെ ഇസ്ലാമിക നിലപാട് എന്താണ് എന്ന ചോദ്യത്തിന്റെ അർത്ഥം. അന്യ പുരുഷന്മാർക്കു മുന്നിൽ സ്ത്രീ ശരീരം മുഴുവൻ ഔറത്ത് (മറക്കൽ നിർബ്ബന്ധമായ നഗ്നത) ആണ് എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. അതു കൊണ്ട് തന്നെ അന്യ പുരഷന്മാർക്ക്മുന്നിൽ സാധാരണ ഗതിയിൽ സ്ത്രീകൾ നിഖാബ് ധരിക്കൽ നിർബ്ബന്ധമാണ്. ഈ വിഷയത്തിൽ നാല് മദ്ഹബും ഈ അഭിപ്രായമാണ് പറയുന്നത്. വിശദാംശങ്ങൾക്ക് സമാനമായ ചോദ്യത്തിന് മുമ്പ് നൽകപ്പെട്ട ഉത്തരം FATWA CODE: Fiq9252 എന്ന ഭാഗത്ത് ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.