അസ്സലാമുഅലൈക്കും. മുമ്പ് പന്നിയിറച്ചി വിളമ്പിയിരിക്കാൻ സാധ്യതയുള്ളതും ഏഴ് പ്രാവശ്യം കഴുകി വൃത്തിയാക്കിയിട്ടില്ലാത്തതുമായ പാത്രത്തിൽ നിന്ന് ഭക്ഷിക്കാമോ? അങ്ങനെയുള്ള പാത്രം നനവോടെ തൊട്ടാൽ തൊട്ട ഭാഗം ഏഴ്‌ പ്രാവശ്യം കഴുകേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ്

May 2, 2019

CODE :Fiq9258

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സംശയം മാത്രമേയുള്ളൂവെങ്കിൽ അത് പരിഗണിക്കുകയില്ല. ഉറപ്പോ ഏകദേശ ഉറപ്പോ ഉണ്ടെങ്കിൽ ആ പാത്രം എത്രയും പെട്ടെന്ന് ഏഴ് പ്രാവശ്യം കഴുകണം. അതിലൊരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം എങ്കിലേ ആ പാത്രം ശുദ്ധിയാകുകയുള്ളൂ. അല്ലാത്ത പക്ഷം ആ പാത്രം നനവോട് കൂടി തൊട്ടാൽ ആ ഭാഗം നജസാകും അപ്പോൾ അതും ഏഴുപ്രാവശ്യം കഴുകണം അതിലൊരു പ്രവാശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയും വേണം (ശർവ്വാനി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter