മന്ത്രിച്ചു ഊതിയ വെള്ളം തിളപ്പിച്ചു കുടിക്കാൻ പാടുണ്ടോ ?
ചോദ്യകർത്താവ്
Farhan
May 8, 2019
CODE :Fiq9265
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശുദ്ധമായ വെള്ളത്തിലാണ് മന്ത്രിക്കേണ്ടത്. ശുദ്ധമായ വെള്ളത്തിൽ മന്ത്രിച്ചാൽ പിന്നെ ചൂടാക്കേണ്ട സാഹചര്യം വരുന്നില്ല. അതിനാൽ മന്ത്രിച്ച വെള്ളം എന്തിന് ചൂടാക്കുന്നവെന്നതാണ് പ്രധാനം.
വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും ദിക്റ് കൊണ്ടുമൊക്കെ മന്ത്രിക്കുമ്പോൾ മന്ത്രിക്കുന്നയാളുടെ വായിൽ നിന്ന് പുറപ്പട്ട് വെള്ളത്തിൽ ലയിക്കുന്ന വായുവിലും അതിന്റെ നനവിലും ബറകത്തുണ്ട് (ശറഹ് മുസ്ലിം). അത് ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ശിഫാഇനെ ബാധിക്കാം. അതിനാൽ ശക്തമായ തണുപ്പ് കൊണ്ട് വെള്ളം കുടിക്കാൻ പറ്റാതിരിക്കുക തുടങ്ങിയ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അത് കുടിക്കാവുന്ന പരുവത്തിലാകാൻ വേണ്ടി അൽപം ചൂടാക്കാം. അല്ലാതെ മന്ത്രിച്ചത് അറപ്പായി തോന്നിയിട്ടോ മറ്റോ ചൂടാക്കുകയാണെങ്കിൽ മന്ത്രത്തിന്റെ ഫലം തന്നെ ഉണ്ടാകില്ലല്ലോ. والله أعلم بالصواب
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.