കുറച്ചു കാലമായി സോഷ്യൽ മീഡിയകളിൽ വെള്ളിയാഴ്ച ദിവസം ജുമുഅ മുബാറക് എഴുതിവിടുന്നത് കാണുന്നു അതിന്റെ ഇസ്ലാമിക വശം എന്താണ്? തെറ്റാണ് ദീനിൽ ഇല്ലാത്തതാണ് എന്ന് പറയുന്നതും കണ്ടു വിശദീകരിക്കുമോ ?
ചോദ്യകർത്താവ്
Saleem
May 18, 2019
CODE :Fiq9279
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
‘ജുമുഅ മുബാറകഃ’ എന്നൊരു അഭിവാദ്യ വചനം മുന്‍കാമികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അറിയാത്തത് കൊണ്ട് അത് സുന്നത്തോ മുസ്ലിംകളുടെ ചര്യയോ ആണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അങ്ങനെ പറയുന്നത് നിഷിദ്ധമെന്നോ കറാഹത്തെന്നോ മോശമായ ബിദ്ആത്തെന്നോ പറയാനും പറ്റില്ല. കാരണം ആ അഭിവാദ്യത്തില്‍ ജുമുഅയെന്ന സ്രേഷ്ഠ ദിനത്തെക്കുറിച്ചും അതിലെ ആരാധനകള്‍ക്കായി ഒരുങ്ങാന്‍ വേണ്ടിയുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലുമുണ്ട്. ആ ഒരു ഉദ്ദേശത്തില്‍ അങ്ങനെയാരെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുകയാണെങ്കില്‍ അതില്‍ കുഴപ്പമില്ല എന്ന് പറയാം. والله أعلم بالصواب
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.