പെരുന്നാളിന് പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
shuaib
Jun 6, 2019
CODE :Fiq9311
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
യാത്ര കഴിഞ്ഞ് വരുന്നയാളെയോ കുറേ കാലമായി കാണാത്ത ഒരാളെയോ കണ്ടു മുട്ടുമ്പോൾ പരസ്പരം ആലിംഗനം ചെയ്യൽ സുന്നത്താണ്. ഇതല്ലാത്ത മറ്റെല്ലാ സന്ദർഭങ്ങളിലും പരസ്പരം ആലിംഗനം ചെയ്യൽ കറാഹത്താണ് (ശറഹുൽ മുഹദ്ദബ്, അസ്നൽ മത്വാലിബ്, മുഗ്നി, ഇബനു ഖാസീം, ബാജൂരി). എന്നാൽ അല്ലാഹുവിന്റെ കാര്യത്തിൽ ഒരാളെ വല്ലാതെ ഇഷ്ടപ്പെട്ടാൽ അല്ലാഹുവിന്റെ പേരിലുള്ള ആ അതിയായ ഇഷ്ടം മൂലം അദ്ദേഹത്തെ ആലിംഗനം ചെയ്യാം എന്ന് ഇമാം ബഗ് വി (റ) പറഞ്ഞിട്ടുണ്ട് (ശറഹുസ്സുന്നഃ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ