എനിക്ക് വേണ്ടി അഖീഖ അറുത്തിരുന്നില്ല.. ഇപ്പോൾ എന്റെ കുട്ടിക്ക് വേണ്ടി അറുക്കുമ്പോൾ എന്റേതും കൂടി നിയത് വെക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

Fahad

Jun 13, 2019

CODE :Fiq9320

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പശു, പോത്ത്, കാള തുടങ്ങിയ മാടുകളോ ഒട്ടകമോ ആണ് അറുക്കുന്നതെങ്കിൽ ഒന്നിലധികം പേരുടെ അഖീഖഃ ഒരേ ഒരേ മൃഗം കൊണ്ട് സാധ്യമാകും. പക്ഷേ ഒരു ആട് കൊണ്ട് ഒന്നിലധികം ആളുകളുടെ പേരില്‍ അറുക്കാന്‍ പറ്റില്ല. ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടുമാണ് അറുക്കല്‍ ഏറ്റവും ഉത്തമം. എന്നാല്‍ ഒരു ആട് അറുത്താലും ആണ്‍കുട്ടിയുടെ സുന്നത്തായ അഖീഖയായി പരിഗണിക്കപ്പെടും. ചുരുക്കത്തില്‍  താങ്കളുടെ അഖീഖയായി രണ്ടാടും താങ്കളുടെ കുട്ടി ആണാണെങ്കില്‍ അവനു വേണ്ടി രണ്ടാടും (പെണ്ണാണെങ്കില്‍ ഒരാടും) അറുക്കലാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ ഒരാട് താങ്കളുടെ പേരിലും ഒരാട് കുട്ടിയുടെ പേരിലും അറുത്താലും അഖീഖയുടെ സുന്നത്ത് ലഭിക്കും. എന്നാല്‍ പശു, പോത്ത്, കാള തുടങ്ങിയവയാണ്  അറുക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടി ഒന്നിനെ അറുത്താല്‍ മതി. കാരണം മാടിലും ഒട്ടകത്തിലും ഏഴ് ഓഹരിയുണ്ടാകും. ഇതിലെ ഓരോ ഓഹരിയും ഓരോ ആടിന്റെ സ്ഥാനത്താണ്. അതു കൊണ്ട് അതിൽ എത്ര ഓഹരിയാണ് താങ്കളുടെ പേരിലും എത്ര ഓഹരിയാണ് താങ്കളുടെ കുട്ടിയുടെ പേരിലും അറുക്കുന്നത് എന്ന് നിയ്യത്ത് ചെയ്യണം (ഫതാവൽ കുബ്റാ, ഇആനത്ത്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter