പ്രസവം കഴിഞ്ഞു 40 ദിവസം തികയാത്ത സ്ത്രീ ( നിഫാസുകാരി) ക്ക് നഖം മുറിക്കാൻ പാടുണ്ടോ.. പറ്റുമെങ്കിൽ അതിനു പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുണ്ടോ ?
ചോദ്യകർത്താവ്
Farhan
Jul 21, 2019
CODE :Fiq9364
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിഫാസുകാരിക്ക് നഖം മുറിക്കൽ അനുവദനീയമാണ് (തുഹ്ഫ, ശർവാനീ). നഖം മുറിക്കുന്നതിന്റെ പേരിൽ പ്രത്യേകിച്ച് എന്തെങ്കിലും പ്രായ്ശ്ചിത്തമോ മറ്റോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. കാരണം അത് (നിരുപാധികം) അനുവദനീയമാണ് എന്ന കാര്യത്തിൽ വ്യക്തമായ തെളിവ് വന്നതാണ് (തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.