റൂമിൽ കാണപ്പെടാത്ത രീതിയി നജസ് ഉണ്ടങ്കിൽ (മൂത്രം.വദിയ്യ് മദിയ്യ)പോലോത്തവ ..നനഞ്ഞ തുണി കൊണ്ട് ഒരു തവണ തുടച്ചാൽ മതിയോ..? കാണപ്പെടാത്ത നജസ് വദിയ്യ് മദിയ്യ് ബെഡിൽ ആണെങ്കിൽ നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ മതിയോ?
ചോദ്യകർത്താവ്
SHAFEEQU
Jul 25, 2019
CODE :Fiq9369
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
(മൂത്രമോ മദ്യോ വദ്യോ തുടങ്ങിയ) ഏതെങ്കിലും നജസ് വിരിപ്പിൽ ആയിട്ടുണ്ടെന്ന് ഉറപ്പോ ഏകദേശ ഉറപ്പോ ഉണ്ടെങ്കിൽ അതിന്റെ നിറം, മണം, രുചി എന്നിവ പോകുന്നത് വരേ കഴുകി വൃത്തിയാക്കണം (ഫതുഹുൽ മുഈൻ). തുടച്ചാൽ പോര എന്നർത്ഥം. കാരണം വസ്ത്രത്തിലായ മൂത്രമോ മറ്റോ ഉണങ്ങി എന്നത് കൊണ്ട് അത് ശുദ്ധിയുള്ളതായി മാറില്ല (ശറഹുൽ മുഹദ്ദബ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.