ജനാബത്തു കുളി കഴിഞ്ഞതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞ് കാലിന്റെ അടിഭാഗത്തു ചളി കട്ടിയിൽ പട്ടി പിടിച്ചു നില്കുന്നത് കണ്ടാൽ വീണ്ടും കുളിക്കണോ...?അതോ കാലിന്റെ അടിഭാഗം ചളി കളഞ്ഞു കഴുകിയാൽ മതിയോ...?
ചോദ്യകർത്താവ്
Niyas
Jul 29, 2019
CODE :Fiq9379
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാബത്ത് കുളിയിൽ തർത്തീബും മുവാലാത്തും നിർബ്ബന്ധമില്ല. എന്നാൽ സുന്നത്താണ് (തുഹ്ഫ). അത് കൊണ്ട് തന്നെ കുളിച്ച ഒരാൾ കുറേ കഴിഞ്ഞതന് ശേഷം ഏതെഹ്കിലും അവയവം കഴുകിയിട്ടില്ലെന്നോ കഴുകിയത് ശരിയായില്ലെന്നോ വ്യക്തമായാൽ ആ ഭാഗം കഴുകിയാൽ മതി. കുളിയുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റുു കാര്യങ്ങളിൽ വ്യാപൃതരായിട്ടുണ്ടെങ്കിൽ കുളിയുടെ നിയ്യത്ത് മനസ്സിൽ വരുത്തണം (ഇബ്നു ഖാസിം). എന്നാൽ അതിനിടയിൽ (അഥവാ വല്ലതും കഴുകാൻ മറക്കുകയോ വെള്ളം ചേരാത്ത വല്ലതും ശ്രദ്ധിയിൽപ്പെടുകയോ ചെയ്തിട്ട് അത് കഴുകി വൃത്തിയാക്കുന്നതിന് മുമ്പ്) നിസ്കരിക്കുകയോ മറ്റോ ചെയ്താൽ ശൂദ്ധി പൂർണ്ണമാകാത്തത് കൊണ്ട് ആ നിസ്കാരം ശരിയാകില്ല കാരണം നിർബ്ബന്ധമായും ശുദ്ധിയാക്കേണ്ട ഒരു അവയവം അറിഞ്ഞോ അറിയാതെയോ ശുദ്ധിയാക്കാതിരുന്നാൽ അതെത്ര കുറച്ചു ഭാഗമാണെങ്കിലും അവന്റെ ആ ശുദ്ധിയാക്കൽ (അഥവാ വുളൂഅ്, കുളി) എന്നിവ ശരിയാകില്ല. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല (ശറഹു മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.