എന്റെ വീട്ടുകാർ ഞാൻ ജനിച്ചപ്പോ അഖീഖത്ത്് അറുത്ത്ിട്ടില്ല,പിന്നീട് എനിക്കു 10 വയസ്സുള്ളപ്പോൾ ഞങ്ങളുടെ കുടുംബത്ത്ിൽ ഒരു കുട്ടി ജനിച്ചപ്പോൾ അഖീഖത്ത് അറുക്കുന്ന വേളയിൽ എന്റെ പേരും കൂടെ കരുതിയാണ് അറുത്തത്,ഇത് സ്വീകാര്യമല്ലേ..? ഇൻശാഅല്ലാഹ്‌ എനിക്കു സാമ്പത്തികം ഉള്ള കാലത്തു ഇനി എനിക്കു സ്വന്തമായി എന്റെ പേരിൽ അറുക്കാൻ പറ്റുമോ..?

ചോദ്യകർത്താവ്

Niyas

Jul 29, 2019

CODE :Fiq9380

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പത്തു വയസ്സുള്ളപ്പോൾ കുടുംബത്തിൽ പിറന്ന മറ്റൊരു കുട്ടിക്ക് വേണ്ട അറുത്തത് കാള, പശു, പോത്ത് തുടങ്ങിയ മാടുകളായിരുന്നുവെങ്കിൽ കൂടെ താങ്കളുടെ പേരും കൂടെ കരുതിയാൽ താങ്കളുടെ പേരിലുള്ള അഖീഖ ശരിയാകും.അങ്ങനൊണെങ്കിൽ പിന്നെ താങ്കൾക്ക് സാമ്പത്തികം ഉള്ള കാലത്ത് താങ്കളുടെ പേിരൽ രണ്ടാമതും അഖീഖ അറുക്കൽ സുന്നത്തില്ല. എന്നാൽ അന്ന് അറുത്തത് ഒരു ആട് മാത്രമായിരുന്നുവെങ്കിൽ അത് രണ്ട് പേർക്കും കൂടി ഒന്നിച്ച് കരുതിയതാണെങ്കിൽ രണ്ടു പേരുടെ അഖീഖയായും അത് പരിഗണിക്കപ്പെടുകയില്ല. കാരണം ഒരു ആടു കൊണ്ട് ഒന്നിലധികം ആളുകളെ കരുതിയാൽ ശരിയാകില്ല. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ താങ്കളുടെ പേരിലുള്ള അഖീഖ അന്ന് ശരിയാകാത്തതിനാൽ പിന്നീട് (പ്രായം തികഞ്ഞതിന് ശേഷം) സൌകര്യപ്പെട്ടാൽ  താങ്കൾക്ക് തന്നെ താങ്കുളുടെ പേരിൽ അറുക്കാം. (അൽ ഫതാവൽ കുബ്റാ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter