ഞാൻ സൗദിയിൽ ജോലി ചെയ്‌യുന്നു. ഇൻഷുറൻസ് ഉപഗോഗിച്ച് ഡോക്ടറെ കാണിക്കുന്നതും മരുന്ന് വാങ്ങുന്നതും അനുവദിനീയമാണോ ? ഇതിനെപറ്റിയുള്ള ഇസ്‌ലാമിക വീക്ഷണം അറിയാൻ ആഗ്രഹിക്കുന്നു.

ചോദ്യകർത്താവ്

Suhail

Aug 3, 2019

CODE :Fiq9388

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അധികാരം കൊണ്ടും നിയമം കൊണ്ടും നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് പല രാജ്യങ്ങളിലും മെഡിക്കൽ ഇൻഷൂറൻസിന്റേയും മോട്ടോർ വാഹന ഇൻഷൂറൻസിന്റേയുമൊക്കെ കാര്യത്തിലുള്ളത്. നിർബ്ബന്ധിതമായ ഇത്തരം ഘട്ടങ്ങളിൽ ആരോഗ്യ ഇൻഷൂറൻസ് ഇനത്തിൽ നാമോ നമ്മുടെ കമ്പനിയോ അടച്ച തുകക്കനുസരിച്ചുള്ള ചികിത്സ മാത്രം ഇൻഷൂറൻസ് കാർഡ് കൊണ്ട് തേടുകയും ബാക്കിയുള്ളതിന് (മറ്റുള്ളവർ അടച്ച കാഷ് കൂടി ഉപയോഗിക്കാതെ) സ്വന്തം കാഷ് ഉപയോഗിക്കുകയുമാണ് വേണ്ടത്.  ഈ വിഷയത്തിൽ ഒരു വിശ്വാസിക്ക് സ്വീകരിക്കാവുന്ന നിലപാട് ഹ്രസ്വമായി മോട്ടോർ വാഹന ഇൻഷൂറൻസ് വിഷയത്തിൽ നേരത്തേ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് നൽകിയിരുന്നു. അത് ഇവിടെ വായിക്കുകയും ഏകദേശം അതേ രീതി അസുഖമുണ്ടാകുമ്പോൾ മെഡിക്കൽ ഇൻഷൂറൻസ് ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കുകയും ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter