ടോയ്ലറ്റ് വൃത്തിയാക്കുന്നവരുടെ പേരുകൾ എഴുതിവച്ച പേപ്പറുകൾ ബാത്‌റൂം / ടോയ്ലറ്റിനുള്ളിൽ വയ്ക്കുന്നത് ശരിയാണോ. മുഹമ്മദ്, ലത്തീഫ്, ഇബ്രാഹിം, ഹാരിസ്, ഹമീദ്, തുടങ്ങിയ പേരുകൾ ആണു. വിശദീകരിച്ചു തരുമോ?

ചോദ്യകർത്താവ്

Harid AbdulSalam

Aug 15, 2019

CODE :Fiq9402

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

ശൌച്യാലയങ്ങളിൽ ആദരക്കപ്പെടേണ്ട പേരുകളോ വാക്യങ്ങളോ എഴുതപ്പെട്ടവ കൊണ്ടു പോകുന്നത് ദീൻ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ആദരിക്കപ്പെടേണ്ടവർ എന്നത് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു, റസൂൽ, മലക്കുകൾ, അമ്പിയാക്കൾ തുടങ്ങിയവരാണ്. ചില പേരുകൾ ആദരണീയർക്കും സാധാരണക്കാർക്കുമുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ഈ എഴുതപ്പെട്ട പേര് കൊണ്ട് ഉദ്ദേശിച്ചത് ആദരണീയരാവർ അല്ലെങ്കിൽ അതു കൊണ്ട് കറാഹത് വരികയില്ല. ഇനി ഏതെങ്കിലും സന്ദർഭത്തിൽ ഇത്തരം എഴുത്തുകൾ കൊണ്ടു പോകുകയല്ലാതെ മറ്റു വഴിയില്ലെങ്കിൽ അത് പരമാവധി മറച്ചു വെക്കണം.

മേൽ പറഞ്ഞ പേരുകൾ കൊണ്ടുദ്ദേശിക്കുന്നത് സാധാരണക്കാരെന്നു വ്യക്തം. അതിനു പുറമെ അത്തരം പേരുകൾ എഴുതിയ ലിസ്റ്റ് ഒരു കവറിൽ മറച്ചു വെക്കാറാണ് പതിവ്. മാത്രമല്ല, അവ അറബിയല്ലാത്ത ഭാഷയിലുമാണ് എഴുതാറ്. ആയതിനാൽ അവ ബാത്റൂം/ ടോയ്ലെറ്റുകളിൽ വെക്കുന്നതിൽ തെറ്റില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.

 

ASK YOUR QUESTION

Voting Poll

Get Newsletter