പുരുഷന്മാർ അവരുടെ പുരികം മുറിക്കൽ ഹറാമാണോ? പുരികം നടുവിൽ തമ്മിൽ മുട്ടി അധികരിച്ച സ്ഥലം മാത്രം ചെയ്യുന്നതോ?
ചോദ്യകർത്താവ്
Muhammad Hy
Aug 19, 2019
CODE :Fiq9408
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.
പുരുഷന്മാർ അവരുടെ പുരികം ഒഴിവാക്കൽ ഹറാമാണെന്ന് ഖൽയൂബി (റ) മഹല്ലിയുടെ ഹാശിയയിൽ പറയുന്നുണ്ട്. കറാഹത്താണെന്ന അഭിപ്രായങ്ങളുമുണ്ട്. പുരികം വളർന്ന് കൂടിച്ചേർന്ന ഭാഗം നീക്കം ചെയ്യുന്നതിനെ കുറിച്ച് ഫുഖഹാഅ് പ്രത്യേകം വ്യക്തമാക്കാത്തതിൽ നിന്ന്, പുരികത്തിന്‍റെ പരിധിയിൽ അതും പെടുമെന്നാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.