അസ്സലാമുഅലൈക്കും. മെൻസസ് തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനകം നിൽക്കുകയും പിന്നെ ഒരാഴ്ച കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കൂടി വളരെ ചെറുതായി ബ്ലഡ്‌ കാണുന്നു ഇതിന്റെ ഇടയിൽ കുളിച്ചു ശുദ്ധിയായി നിസ്കാരവും ബന്ധപ്പെടലും ജാഇസ് ആണോ.

ചോദ്യകർത്താവ്

binmuhammed

Aug 25, 2019

CODE :Fiq9416

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹൈളിന്‍റെ കുറഞ്ഞ കാലയളവ് ഒരു ദിവസവും കൂടിയ കാലയളവ് 15 ദിവസവും രണ്ട് ഹൈളുകള്‍ക്കിടയില്‍ ഏറ്റവും ചുരുങ്ങിയ ശുദ്ധിയുടെ കാലയളവ് 15 ദിവസവുമാണല്ലോ.

അപ്പോള്‍, ഇടവിട്ട് വരുന്ന രക്തം അനുഭവപ്പെട്ട ആകെ സമയങ്ങള്‍ 24 മണിക്കൂറില്‍ ചുരുങ്ങാതിരിക്കുകയും 15 ദിവസത്തില്‍ കൂടാതിരിക്കുകയും ചെയതാല്‍ രക്തം അനുഭവപ്പെടുന്ന സമയവും ഇടയില്‍ വരുന്ന ഇടവേളകളും ഹൈളായി പരിഗണിക്കപ്പെടുന്നത്,

ഇങ്ങനെ ഇടവിട്ടിടവിട്ടാണ് ഒരു സ്ത്രീക്ക് സാധാരണയായി ഹൈള് അനുഭവപ്പെടുന്നതെങ്കില്‍ രക്തം അനുഭവപ്പെടാത്ത ഇടവേളകളും ഹൈളില്‍ പെട്ടതു തന്നെയാണെന്ന് നേരത്തേ അറിയുന്നതിനാല്‍ ആ കാലയളവില്‍ നിസ്കരാക്കാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ പാടില്ല.  

സ്ഥരിമായി അങ്ങനെ അനുഭവപ്പെടാത്ത ഒരു സ്ത്രീക്ക് എപ്പോഴെങ്കിലും ഇങ്ങനെ സംഭവിക്കുമ്പോള്‍, ആദ്യം രക്തം അനുഭവപ്പെട്ട് ശേഷം രക്തം നിന്നതോടെ ഹൈള് നിന്നു എന്ന് കരുതി കുളിച്ചു നിസ്കാരവും ലൈംഗികബന്ധത്തിലേര്‍പ്പെടലും നടത്തുകയും പിന്നീട് വീണ്ടും രക്തം വീണ്ടും കാണുകയും ചെയ്താല്‍ ഹൈള് നിന്നിട്ടെല്ലെന്ന് വ്യക്തമായി. ഈ ഇടവേളകളില്‍ നിസകരിച്ചതിനും ലൈംഗികബന്ധത്തിലേര്‍പ്പെടത്തിനും കുറ്റമില്ല. നിസ്കാരത്തിന് സുന്നത്ത് നിസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter