സന്താന ലബ്ധിക്കായി ഐ യു ഐ ,ഐ വി എഫ് തുടങ്ങിയ ചികിത്സകൾ ചെയ്യുന്നതിന്റെ വിധിയെന്ത്

ചോദ്യകർത്താവ്

Sameer

Aug 26, 2019

CODE :Fiq9417

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വന്ധ്യതാ നിവാരണത്തിന് മരുന്നുകൊണ്ടുള്ള ചികിത്സ, കൗണ്‍സലിംഗ് ചികിത്സ, ലാപ്രോസ്‌കോപ്പി ചികിത്സ, കൃത്രിമ ബീജ സങ്കലന ചികിത്സ തുടങ്ങിയവ ഇന്ന് പ്രസിദ്ധമാണ്.   വന്ധ്യതാ ചികിത്സക്ക് മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാതെ വരുമ്പോൾ വന്ധ്യതയെ മറികടന്ന് സന്താന  ലബ്ധി സാധ്യമാക്കാൻ ആശ്രയിക്കുന്ന മാർഗങ്ങളാണ് ഐ. യു. ഐ, ഇക്‌സി/ഐ. വി. എഫ്‌, ഐ. സി. എസ്‌. ഐ, ഇംസി, പി.ജി.ഡി തുടങ്ങിയവ.

സ്ത്രീയുടെ ഗർഭ പാത്രത്തിലേക്ക് പുരുഷ ബീജം നേരിട്ട് കുത്തിവെപ്പ് നടത്തി നിക്ഷേപിക്കുന്ന രീതിയാണ് Intrauterine Insemination (IUI). പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ മോശമായി വരുമ്പോഴാണ് ബീജം സ്‌പേം വാഷ്‌ ചെയ്ത് ബീജാണുക്കളുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ധിപ്പിച്ച്‌ ഗര്‍ഭപാത്രത്തിനകത്തേക്ക്‌ നിക്ഷേപിക്കുന്നത്. എന്നാൽ പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും പുറത്തെടുത്ത് ഒരു ലോബോറട്ടറി ഡിഷിൽ വെച്ച് സങ്കലം നടത്തിച്ചതിന് ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് അത് കുത്തിവെച്ച് നിക്ഷേപിക്കുന്ന രീതിയാണ് In Vitro Fertilization (IVF). ഇങ്ങനെ ഉണ്ടാകുന്ന കുട്ടിക്കാണ് ടെസ്റ്റ് ട്യൂബ് ബേബി എന്ന് പറയപ്പെടുന്നത്. കൃത്യമായ കാരണം കണ്ടുപിടിക്കാനാകാത്ത വന്ധ്യത, സ്‌ത്രീകളിൽ ബീജ സങ്കലനം നടക്കാതിരിക്കൽ, പോളിസിസ്‌റ്റിക്ക്‌ ഓവറിക്ക്‌ മറ്റു ചികിത്സകള്‍ ഫലിക്കാതിരിക്കുക, എന്‍ഡോമെട്രിയോസിസ്‌ കൂടുതലുണ്ടാകുക തുടങ്ങിയ കാരണങ്ങൾക്ക് പരിഹാരമായാണ് ഈ രീതി പരീക്ഷിക്കപ്പെടുന്നത്.

സന്താന ലബ്ധിക്കായി ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ ഒരു സത്യ വിശ്വാസി കൃത്യമായി പാലിച്ചിരിക്കേണ്ട മതപരമായ വിധിവിലക്കുകൾ മനസ്സിലാക്കാൻ ദയവായി ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter