ഹൈള് ഉണ്ടായ ദിവസം മേയ് 16 മുതൽ 22 വരെ ജൂൺ 20 മുതൽ 27 വരെ ജൂലൈ ഇല്ല ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ ആഗസ്റ്റ് 26 മുതൽ നാലു വരെ രക്തം കണ്ടു എല്ലാ ദിവസവും കുറഞ്ഞ രീതിയിൽ ആണ് രക്തം കണ്ടത് അപ്പോൾ ഡോക്ടറെ കാണിച്ചു ഡോക്ടർ സെപ്റ്റംബർ മൂന്നാം തീയതി ശരിക്ക് പോവാൻ അഞ്ചു ദിവസത്തേക്ക് കുടിക്കാൻ ഗുളിക തന്നു പിന്നെ കുളി കഴിഞ്ഞിട്ട് മൂന്നാമത്തെ ദിവസം ഹൈളാകുമെന്ന് പറഞ്ഞു അപ്പോൾ ഇടയിലുള്ള ദിവസങ്ങളുടെ വിധി എന്താണ്

ചോദ്യകർത്താവ്

najmu

Sep 7, 2019

CODE :Fiq9423

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹൈള് നിലനിൽക്കുന്ന ചുരുങ്ങിയ സമയം ഒരു ദിവസവും കൂടിയാൽ 15 ദിവസവുമാണ്. രണ്ട് ഹൈളുകൾക്കിടിയിലെ കുറഞ്ഞ ശുദ്ധി സമയം 15 ദിവസമാണ് (തുഹ്ഫ).

ഇവിടെ മെയ് 16 മുതൽ 22 വരേ 6 ദിവസവും ജൂൺ 20 മുതൽ 27 വരേ 7 ദിവസവും ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 നാലുവരേ 9 ദിവസവും ഉണ്ടായത് ആർത്തവം തന്നെയാണ്. കാരണം ഇവിടെ ഹൈള് ഉണ്ടായിട്ടുള്ള ദിവസങ്ങളൊക്കെ ഹൈളിന്റെ കുറഞ്ഞ സമയമായ ഒരു ദിവസത്തിന്റേയും കൂടിയ ദിവസമായ 15 ദിവസത്തിന്റേയും ഇടയിലുള്ള ദിവസങ്ങളാണ്. അതു പോലെ ഈ ഓരോ രണ്ട് ഹൈളുകൾക്കുമിടയിലുള്ള ശുദ്ധിയുടെ സമയം ആർത്തവർങ്ങൾക്കിടയിലെ കുറഞ്ഞ ശുദ്ധിയുടെ കാലാവധിയായ 15 ദിവസത്തേക്കാൾ കൂടുതലുമാണ്.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരേ 9 ഒമ്പത് ദിവസം ഹൈളുണ്ടായത് കൊണ്ട് ഇനി ഹൈളിന്റെ പരമാവധി കാലാവധിയായ 15 ദിവസമാകാൻ 6 ദിവസമേ ബാക്കിയുള്ളൂ. അതിനാൽ സെപ്റ്റംബർ 10 വരേ ഈ ഹൈള് നീണ്ടു നിൽക്കാം. അതിനു ശേഷവും രക്തം വന്നാൽ അത് ഹൈള് ആകില്ല. പ്രത്യുത അസുഖം മൂലം വരുന്ന ഇസ്തിഹാളത്ത് ആകും. കാരണം ഹൈള് ഉണ്ടാകുന്ന പരമാവധി സമയമായ 15 ദിവസം അപ്പോഴേക്കും കഴിഞ്ഞുവെന്നതാണ്. അതിനാൽ സെപ്റ്റംബർ 10 പത്തിനു ശേഷവും രക്തം വന്നാൽ അത് ആർത്തവം അല്ലാത്തത് കൊണ്ട് നോമ്പും നിസ്കാരവും നിർബ്ബന്ധമാകും.

ആർത്തവം തുടങ്ങിയ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 10 വരേയുള്ള 15 ദിവസത്തിൽ എല്ലാ എല്ലാ നേരവും ആർത്തവ രക്ത സ്രാവം ഉണ്ടാകണമെന്നില്ല. ഇടക്ക് ഇല്ലാതിരിക്കാം. ഈ ദിവസങ്ങളിൽ ഇങ്ങനെ ഇടക്ക് ആർത്തവ രക്ത സ്രാവം ഇല്ലാത്ത സമയത്തേയും ആർത്തവമായിട്ട് തന്നെയാണ് കണക്കാക്കുക. അഥവാ ഇടക്ക് രക്തം വരാത്ത സമയങ്ങളിൽ നിസ്കാരവും നോമ്പും നിബ്ബന്ധമാകില്ല. അപ്പോഴും അവർ ഹൈള്കാരി തന്നെയായിരിക്കും.  ഇതാണ് പ്രബലമായ അഭിപ്രായം. എന്നാൽ ഈ ദിവസങ്ങളിലെല്ലാം കൂടി ആർത്തവ രക്തം സ്രവിച്ച മൊത്തം സമയം കൂട്ടിയാൽ ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. പലപ്പോഴായി സ്രവിച്ച മൊത്തം ആർത്തവത്തിന്റെ സമയം 24 മണിക്കൂറിൽ കുറവാണെങ്കിൽ ആ ദിവസങ്ങളിലൊക്കെ വന്ന രക്തം ഹൈളായി പരഗണിക്കുകയില്ല. അത് മറ്റു വല്ല കാരണത്താലും വരുന്ന രക്തമാകും. (തുഹ്ഫ, ബുശ്റൽ കരീം, ഇആനത്ത്).

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter