ഒരു വീട്ടിലെ ഒന്നിലധികം ആളുകൾ ചേർന്നോ, മൂന്ന് സുഹൃത്തുക്കൾ ചേർന്നോ ഒരു ആടിനെയോ മാട്-ഒട്ടകം എന്നിവയിലെ ഏഴിലൊരു ഓഹരി ഏടുത്തോ ഉള്ഹിയ്യത്ത് നിർവ്വഹിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Muhammad
Aug 2, 2020
CODE :Fiq9947
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഉള്ഹിയത് കര്‍മം ഓരോ വ്യക്തിയുടെയും മേലില്‍ സുന്നത്തായ കര്‍മമാണ്. ഓരോ വ്യക്തിക്കും വ്യക്തിപരമായ സുന്നത്തും അതോടൊപ്പം ഓരോ വീട്ടുകാരുടെയും മേല്‍ സുന്നത്ത് കിഫായയുമാണത്. അഥവാ, വീട്ടിലൊരാള്‍ ഉള്ഹിയത് കര്‍മം നിര്‍വഹിച്ചാല്‍ തന്നെ മറ്റുള്ളവരുടെ മേലിലുള്ള സുന്നത്തായ ബാധ്യത ഒഴിവാകുമെങ്കിലും ഓരോരുത്തര്‍ക്കും പ്രതിഫലം ലഭിക്കണമെങ്കില്‍ ഓരോരുത്തരും ഉള്ഹിയത് കര്‍മം നിര്‍വഹിക്കണമെന്ന് സാരം.
ആയതിനാല്‍, വീട്ടുകാരൊന്നിച്ചോ സുഹൃത്തുക്കളായ ഒന്നിലധികം ആളുകള്‍ ചേര്‍ന്നോ ഒരു ഓഹരിയായി പരിഗണിക്കപ്പെടുന്ന ഒരാടിനെയോ മാട്-ഒട്ടകം എന്നിവയുടെ ഏഴിലൊന്നിനെയോ ഉള്ഹിയത് ഉദ്ദേശിച്ച് അറവ് നടത്തല്‍ ശരിയാവുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.