നാട്ടിൽ വാഹനം ലോൺ ആയിട്ടു തവണ വ്യവസ്ഥയിൽ വാങ്ങുന്നതിന്റെ വിധി എന്താണ്? ഇത് അനുവദനീയമാണോ? റെഡി ക്യാഷ് അടക്കുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതായി വരുന്നുണ്ട്.
ചോദ്യകർത്താവ്
MOHAMMED IRSHAD
Jan 19, 2021
CODE :Fin10044
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
റെഡി ക്യാഷ് നല്‍കി വാഹനം വാങ്ങാന്‍ പ്രയാസം നേരിടുന്നവര്‍ അടവിന് വാഹനങ്ങള്‍ വാങ്ങുന്നത് പതിവാണ്. റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്ന രീതിക്കാണല്ലോ അടവ് എന്ന് പറയപ്പെടുന്നത്. ഇത്തരം ഫൈനാന്‍സിംഗ് രീതിയില്‍ അനുവദനീയ രൂപങ്ങളുണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനത്തിന് കൃത്യമായ വില നിശ്ചയിച്ച് ആ വില ഇത്ര കാലയളവിനുള്ളില്‍ ഇത്ര ഘഡുക്കളായി സമയക്രമത്തോടെ അടച്ചു തീര്‍ക്കാമെന്ന ധാരണയില്‍ ഇടപാട് നടത്തണം. കച്ചവടം പൂര്‍ത്തിയായ ശേഷം പിന്നീട് വിലയില്‍ മാറ്റം വരുത്തുവാനോ അടവ് തെറ്റിയാല്‍ പലിശ നിബന്ധന വെക്കുവാനോ പാടില്ല. പലിശയുമായി ബന്ധപ്പെടുന്ന രീതിയിലുള്ള നിബന്ധകളോ മറ്റോ വരാതെ ഘഡുക്കളായി ഇടപാട് നടത്തുന്നതിന് വിരോധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.