വിഷയം: ‍ പലിശ അമുസ്ലമിന് നല്‍കല്‍

പലിശ പണം അമുസ്‌ലിംകൾക്ക് കൊടുക്കാമോ

ചോദ്യകർത്താവ്

AMEERUDHEEN

May 23, 2021

CODE :Fiq10092

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സാമ്പത്തികഇടപാടുകള്‍ നടത്തുന്നതില്‍ മുസ്ലിമായത് കൊണ്ടോ അമുസ്ലിമായത് കൊണ്ടോ വിധികള്‍ക്ക് മാറ്റമില്ലല്ലോ. മുസ്ലിം ഏതൊരാളോടും ഇടപാട് നടത്തുമ്പോള്‍ മതവിധികള്‍ പാലിച്ചിരിക്കണം. പലിശയെന്നാല്‍ അന്യായമായി അന്യന്‍റെ സ്വത്ത് നാം കൈക്കലാക്കിയതാണല്ലോ. ബാങ്കില്‍ നിന്ന് നാം പറ്റുന്ന പലിശയും ഇത്തരത്തില്‍ നമുക്കവകാശമില്ലാത്ത അന്യരുടെ സ്വത്ത് നാം കൈവശപ്പെടുത്തുന്നതിന് സമാനമാണ്.

അന്യന്‍റെ മുതല്‍ കയ്യിലകപ്പെട്ടാല്‍ അവകാശിയെയോ അയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അനന്തരവാകിശിയെയോ കണ്ടെത്തി അത് തിരികെ നല്‍കുകയാണ് ചെയ്യേണ്ടത്. അതിന് വഴിയില്ലെങ്കില്‍ യഥാര്‍ത്ഥഉടമയുമായുള്ള നമ്മുടെ ബാധ്യത തീരാനായി അവര്‍ക്ക് വേണ്ടി മഗ്ഫിറത്തിനും ഗുണങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പൊതുനന്മകളിലേക്ക് ആ പണം വിനിയോഗിക്കണം. അതുമല്ലെങ്കില്‍ അത് പരമദരിദ്രര്‍ക്ക് നല്‍കാം. സൂക്ഷ്മശാലിയായ ഖാളിയെയോ അറിവുള്ള മറ്റാരെയെങ്കിലുമോ ഈ പണം ഏല്‍പ്പിച്ച് മേല്‍കാര്യങ്ങള്‍ നിര്‍വ്വഹിക്കലാണ് സ്വയം ചെയ്യുന്നതിനേക്കാള്‍ നല്ലത് (മജ്മൂഅ് 10:381)

ആയതിനാല്‍, പലിശപ്പണം നിരുപാധികം അമുസ്ലിമിന് നല്‍കി ആ ഹറാമായ പണത്തിന്‍റെ കുറ്റത്തില്‍ നിന്ന് ഒഴിവാകാമെന്ന് കരുതുന്നത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter