വിഷയം: ഗൂഗിള്‍പേ ക്യാഷ്ബാക്ക്
ഗൂഗിള്‍പേ, പേടിഎം. തുടങ്ങിയവ ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ലഭിക്കുന്ന ക്യാഷ് ബാക്ക് ഹലാൽ ആവുമോ?
ചോദ്യകർത്താവ്
Mubarak PP
Jun 6, 2021
CODE :Fin10152
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിരവധി കമ്പനി ഉടമകളും കടയുടമകളും കസ്റ്റമറെ ആകര്‍ശിക്കുന്നതിന് വേണ്ടി ഇടപാടുകളില്‍ റിവാഡും ക്യാഷ് ബാക്കുമൊക്കെ നല്‍കാറുണ്ട്. കൂടുതല്‍ ആളുകള്‍ അവരുടെ സേവനം ആവശ്യപ്പെടാനും തന്‍റെ ഉല്‍പ്പന്നം വാങ്ങാനും വേണ്ടിയാണല്ലോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇടപാടുകാരെ വഞ്ചിക്കാതെയും ചിലരില്‍ നിന്ന് ഈടാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്ന രീതിയിലല്ലാതെയും നടക്കുന്ന ഇത്തരം റിവാഡുകളും ഓഫറുകളും ക്യാഷ്ബാക്കുമെല്ലാം ഹലാലായ ഇടപാടുകളാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.