എന്റെ രക്ഷിതാക്കൾ ബാങ്കിൽ നിന്ന് ലോൺ എടുത്തതിൽ എനിക്ക് കുറ്റമുണ്ടാവുമോ?

ചോദ്യകർത്താവ്

Fathimath safa

Jun 6, 2021

CODE :Abo10153

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഒരാള്‍ ചെയ്യുന്ന കുറ്റത്തിന് മറ്റൊരാള്‍ കുറ്റക്കാരനാവുകയില്ലല്ലോ. ആയതിനാല്‍ മാതാപ്പിതാക്കളോ രക്ഷിതാക്കളോ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് മക്കള്‍ കുറ്റക്കാരാവുകയില്ലെന്നത് വ്യക്തമാണല്ലോ. തെറ്റു ചെയ്യാന്‍ മറ്റൊരാളെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് കുറ്റകരമായതിനാല്‍ മാതാപിതാക്കളെ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ചോദ്യകര്‍ത്താവും കുറ്റക്കാരനാവുമെന്നതില്‍ തര്‍ക്കവുമില്ല.

പലിശയുമായി ബന്ധപ്പെടുന്നവരെ അതില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം നടത്തല്‍ വളരെ പുണ്യകരമാണ്. കടം നല്‍കിയും ദാനം നല്‍കിയുമെല്ലാം അവരെ സഹായിക്കാവുന്നതാണ്. രക്ഷിതാക്കളോ കുടുംബബന്ധത്തിലുള്ളവരോ ആണെങ്കില്‍ പുണ്യം ഇരട്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter