വിഷയം: ‍ Insurance

നമ്മുടെ നാട്ടിൽ ചികിത്സാചിലവ് ഇപ്പൊ സാധാരണക്കാർക്കു താങ്ങാൻ പറ്റാത്ത അവസ്ഥയിലാണല്ലോ. അതുകൊണ്ടു ഇതിനൊരു ആശ്വാസം എന്ന നിലക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് അനുവദനീയമാണോ? പ്രത്യേകിച്ചും ബാങ്കുകൾ നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് പറ്റുമോ?

ചോദ്യകർത്താവ്

Abdurahman

Jun 19, 2021

CODE :Fin10233

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിത്യജീവിതത്തിനുള്ള വഴി കണ്ടെത്താന്‍ തന്നെ സാധാരണക്കാരന് പ്രയാസമാണ്. ഉയര്‍ന്ന ജീവിതനിലവാരവും സുഖാഡംബരങ്ങളും ഒഴിച്ചുകൂടാവാത്തതായതോടൊപ്പം നാട്ടുനടപ്പും അനാവശ്യമായ ആചാരങ്ങളും ഒരുവിധം സാധാരണക്കാരെ നടുവൊടിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവയില്‍ നിന്നെല്ലാം പിറകോട്ട്പോയി ജീവിതം വരുമാനത്തിനൊത്ത് ക്രമീകരിക്കാന്‍ തയ്യാറാവുകയോ അതിനാഗ്രഹിക്കുകയോ ചെയ്യുന്നവരുമില്ല എന്നതാണ് വസ്തുത. എഴുപതോ എണ്‍പതോ വയസ് ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരാള്‍ തന്‍റെ ആയുഷ്കാലമത്രയും അദ്ധ്വാനിച്ചാല്‍ ലഭിക്കുന്ന വവവിനേക്കാള്‍ കൂടുതല്‍ വീട് നിര്‍മാണത്തിനും കല്യാണആഘോഷങ്ങള്‍ക്കും മറ്റുമായി ചിലവഴിച്ച് ലോണില്‍ കുരുങ്ങിക്കിടക്കുന്ന നിരവധിയനവധി പേരെ നമുക്കുചുറ്റും കാണാം.

വിഷയത്തിലേക്ക് വരാം. രോഗവും ആരോഗ്യവും സുഖവും അസുഖവും അല്ലാഹു നല്‍കുന്നതാണ്. താങ്ങാന്‍ പറ്റാത്ത ചികിത്സാചെലവ് വരുമെന്ന് ആദ്യമേ ഉറപ്പിക്കേണ്ടതില്ലല്ലോ. പലിശയിലധിഷ്ടിതമായി ഇന്‍ഷ്യൂറന്‍സ് തരുന്ന കമ്പനികള്‍ നമ്മെ പോലെ മറ്റുള്ള സാധാരണക്കാരുടെ പണം പിണുങ്ങിയല്ലേ നമുക്ക് ഇന്‍ഷ്യൂറന്‍സ് തുക നല്‍കുന്നത്. ഒരു ഭാഗത്ത് സാധാരണക്കാരന്‍ വീട് വെക്കാനായി ലോണെടുത്ത് പലിശയടക്കുന്നു. എന്നെങ്കിലും ആരോഗ്യഹാനി സംഭവിക്കുമെന്ന് കരുതി ഇന്‍ഷ്യൂറന്‍സ് തുക അടച്ചു കൊണ്ടിരിക്കുന്നു. മറുവശത്ത് സാധാരണക്കാരന്‍ തന്നെ ആരോഗ്യഹാനി സംഭവിക്കുമ്പോള്‍ പലിശയായി ലഭിക്കുന്ന ഇന്‍ഷ്യൂറന്‍സ് തുക കൈപറ്റുന്നു. ഈ ഇടപാട് എങ്ങനെ അനുവദനീയമാകും.

പലിശയില്ലാതെയും അപരന്‍റെ പണം അവിഹിതമായി കൈപറ്റാതെയും നല്‍കപ്പെടുന്ന ഇന്‍ഷ്യൂറന്‍സ് പദ്ധതികള്‍ കണ്ടെത്തി അവയില്‍ ചേരുന്നതിന് മതപരമായി വിലക്ക് പറയാനാകില്ല. എന്നാല്‍ പലിശമുതല്‍ ഉപയോഗിച്ച് ഇന്‍ഷ്യൂറന്‍സ് നല്‍കുന്ന ബാങ്കുകളുടെ പദ്ധതികള്‍ ന്യായീകരിക്കാന്‍ വകുപ്പുമില്ലെന്ന് ചുരുക്കം.

ജീവിതം അപകടപ്പെടുമെന്ന സാഹചര്യത്തില്‍ മാത്രം  അനുവദനീയമാകുന്ന ചില കാര്യങ്ങളുണ്ടായേക്കാം. എന്നാല്‍ ആ പേര് പറഞ്ഞ് നേരത്തേ പലിശയിടപാട് നടത്തി പ്ലാൻ ചെയ്ത് ഒരുങ്ങിനില്‍ക്കുന്നത് ശരിയല്ലല്ലോ. ചികിത്സ താങ്ങാനാവതെ പ്രയാസപ്പെടുന്ന മുസ്ലിം സഹോദരനെ സഹായിക്കുകയും പ്രയാസത്തില്‍ നിന്ന് കരകയറ്റുകയും ചെയ്യേണ്ടത് മറ്റുള്ളവരുടെ കൂടി ബാധ്യതയാണെന്നത് ഇവിടെ മനസ്സിലാക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter