ലോക്ക് ഡൌൺ കാലയളവിൽ ഉത്തരവാദപ്പെട്ട ഗവണ്മെന്റ് നിർബന്ധമായും പൂട്ടാൻ ആവശ്യപ്പെട്ടതിനാൽ കച്ചവട സ്ഥാപനങ്ങൾ ആറു മാസത്തോളമായി പൂട്ടി കിടക്കുകയായിരുന്നു. ഈ കാലയളവിൽ ഉള്ള സകാത്ത് കൊടുക്കേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
THAHDEER.RK
Dec 13, 2020
CODE :Fin10017
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കച്ചവടം ഒഴിവാക്കാന്‍ ഉദ്ദേശിക്കാത്ത കാലത്തോളം അവിടെയുള്ള ചരക്കുകള്‍ കച്ചവട വസ്തുവും ആ സ്ഥാപനം കച്ചവട സ്ഥാപനവും തന്നെയാണല്ലോ. കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിസ്വാബ്(സകാത്ത് നിര്‍ബന്ധമാവാനുള്ള തുകയോ അതില്‍ കൂടുതലോ) തികയുന്ന ചരക്ക് ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനമാണല്ലോ കച്ചവടത്തിന്‍റെ സകാത്ത്. ആയതിനാല്‍ കാരണവശാല്‍ പൂട്ടിക്കിടന്ന കാലയളവടക്കം ഒരു വര്‍ഷം തികയുന്ന സമയത്ത് കച്ചവടം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്. പൂട്ടിക്കിടന്ന ആറ് മാസത്തിനായി പ്രത്യേകസകാത്ത് വരുന്ന സാഹചര്യം ഇവിടെ ഇല്ലല്ലോ. എന്നാല്‍ പൂട്ടിക്കിടന്ന കാലയളവിലാണ് കച്ചവടം തുടങ്ങിയ ശേഷം വര്‍ഷം പൂര്‍ത്തിയായതെങ്കില്‍ അപ്പോഴുള്ള ചരക്ക് വിലകെട്ടി നിസ്വാബ് തികയുന്നുണ്ടെങ്കിലേ സകാത്ത് നല്‍കേണ്ടതുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.