വിഷയം: ‍ ചില ജ്വല്ലറികൾ നടത്തുന്ന സേവിങ് സ്കീം അനുവദനീയമാണോ

ചില ജ്വല്ലറികളിൽ 'സേവിങ് സ്‌കീം' കാണുന്നു ഇതിൽ വല്ല തെറ്റും ഉണ്ടോ? ഓരോ മാസവും ഘഡുക്കളായി ഒരു നിശ്ചിത സംഖ്യ ജ്വല്ലറിയിൽ അടക്കുന്നു.അപ്പോൾ ആ സംഖ്യക്കുള്ള ആ ദിവസത്തെ വിലക്കനുസരിച്ചുള്ള സ്വർണം നമ്മുടെ അക്കൗണ്ടിൽ വരവ് ആവുന്നു.വര്ഷം തികയുമ്പോൾ നമ്മുടെ മൊത്തം സ്വര്ണത്തിനുള്ള ആഭരണം പണിക്കൂലി കൊടുത്തു നമുക്ക് വാങ്ങാം.കൂടാതെ നമ്മൾ മാസംതോറും അടക്കാൻ തെരെഞ്ഞെടുത്ത സംഖ്യയുടെ പകുതി സംഖ്യ സമുക്ക് ഗിഫ്റ്റു വൗച്ചർ ആയികിട്ടുകയും ചെയ്യും. അത് പണിക്കൂലിയിൽ ഉപയോഗിക്കാം.വര്ഷം തികയുന്നതിനു മുമ്പ് നിർത്തുകയാണെങ്കിൽ നമ്മുടെ അതുവരെയുള്ള സ്വർണ്ണം പണിക്കൂലി കൊടുത്തു വാങ്ങാം. ഗിഫ്റ്റു വൗച്ചർ കിട്ടില്ല

ചോദ്യകർത്താവ്

Basheer k

Nov 24, 2019

CODE :Fiq9512

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഇത്തരം സേവിങ് സ്കീമുകളിൽ ഓരോ മാസവും അടക്കുന്ന സംഖ്യക്ക് പകരമായി താങ്കളുടെ എക്കൌണ്ടിലേക്ക് വരവ് വരുന്നുവെന്ന് പറയപ്പെടുന്ന സ്വർണ്ണം ശരീഅത്ത് നിയമപ്രകാരം തന്റെ ഉടമസ്ഥതയിലായതിൽ അത് നാം ബാങ്ക് എക്കൌണ്ടിൽ നിന്ന് നാം ആഗ്രഹിക്കുന്ന സമയത്ത് അതിലുള്ള പണം എടുക്കാൻ കഴിയുന്നത് പോലെ എടുക്കാനും ഉപയോഗിക്കാനും കഴിയണം. അപ്പോഴേ ആ ഇടപാട് ശരിയാകുകയുള്ളൂ. അല്ലാതെ ഓരോ മാസവും പണം അടക്കുമ്പോൾ അതിന് പകരമായ സ്വർണ്ണം പേരിന് എക്കൌണ്ടിൽ വന്നുവെന്ന് അഥവാ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് കാണിക്കുകയും അത് കണ്ട് നാം വെള്ളമിറക്കുകയുമല്ലാതെ നാം ഉടമയാക്കിയ ആ സ്വർണ്ണം വർഷാവസാനം വരേ പിടിച്ചുവെക്കുന്നതും ഓരോ മാസവും ഇവ്വിധം ഇടപാട് പൂർത്തിയായ സ്വർണ്ണം തരാതെ വർഷാവസാനം ജ്വല്ലറി പറയുന്ന പണിക്കൂലി കൂടി കൊടുത്ത് അഭരണമേ വാങ്ങാവൂ എന്ന് ശഠിക്കുന്നതും ഇസ്ലാമികമായ സ്വർണ്ണക്കൈമാറ്റ ഇടപാടിന്റെ സുതാര്യമായ വ്യവസ്ഥകൾക്ക് വിരുദ്ധവും പലിശ വന്നു ചേരുന്ന നിഷിദ്ധ ഇടപാടുമാണ്. ഇതിനെക്കുറിച്ച് വിശദമായി മനസ്സലാക്കാൻ റേറ്റ് പ്രൊട്ടക്ഷൻ സ്കീമുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകപ്പെട്ട ഉത്തരം FATWA CODE: Fiq9511 എന്ന ഭാഗത്ത് ദയവായി വായിക്കുക.   

പിന്നെ, ഗിഫ്റ്റ് വൌച്ച് തരുന്നത് ഉപഭോക്താവിനെ ചൂഷണം ചെയ്യാതെ ജ്വല്ലറി സ്വന്തം നിലക്ക് പൊരുത്തപ്പെട്ടിട്ടാണെങ്കിൽ ആ വൌച്ചറിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാൽ യഥാർത്ഥ പ്രശ്നം ഈ വൌച്ചറല്ല. നേരത്തേ പറയപ്പെട്ട ഇടപാടുമായി ബന്ധപ്പെട്ട് വിഷയങ്ങളാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ഇരു കൂട്ടരും ഈ വിഷയത്തിൽ പരിജ്ഞാനമുള്ള കർമ്മശാസ്ത്ര പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് ഇസ്ലാമികമായി അതിന്റെ സുതാര്യ ഉറപ്പുവരുത്താൻ ശ്രമിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter