സ്വര്‍ണ്ണക്കടത്ത് ഹലാലാണോ?

ചോദ്യകർത്താവ്

Muneer

Aug 20, 2017

CODE :Fin8793

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
 

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണ്ണം കൊണ്ട് പോവുകയെന്നത് ഇസ്‍ലാമികമായി തെറ്റല്ല. എന്നാല്‍ ഒരു രാജ്യത്ത് ജീവിക്കുന്നവന്‍ ആ നാട്ടിലെ ഭരണ വ്യവസ്ഥയെ മാനിക്കുകയും ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യല്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം നിര്‍ബന്ധമാണ്. ദേശവാസികളുടെയും ദേശത്തിന്‍റെയും സുഗമമായ ജീവിതത്തിനും നടത്തിപ്പിനുമായാണ് രാഷ്ട്രം നിയമങ്ങള്‍ രൂപീകരിക്കുന്നത്. ചിലര്‍ അത് പാലിക്കാതെ വന്നാല്‍ രാജ്യത്ത് തന്നെ സാമ്പത്തിക സാമൂഹ്യ അച്ചടക്കമില്ലായ്മ ഉണ്ടാവും. അതിനാല്‍ ഏതെങ്കിലും രാഷ്ട്രം മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ട് വരുന്നതിനു നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ടെങ്കില്‍ ആ പരിധിക്കുള്ളില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്. فولى سلطان او من له شوكة فاسقا أو مقلدا ولو جاهالا نفذ قضاءه للضرورة لئلا تتعطل مصالح الناس ഭരണാധികാരിയോ അല്ലെങ്കില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ളവനോ (ذو الشوكة ഉത്തരവാദപ്പെടുത്തിയ വിധികര്‍ത്താവിന്‍റെ വിധികള്‍ നടപ്പാവുന്നാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ പൊതുജനതാത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരും. എന്നാണ് മേലുദ്ധരിച്ച തുഹ്ഫയിലെ ഇബാഹതിന്‍റെ ആശയം. ഈ ഏല്‍പിക്കപ്പെടുന്ന ആള്‍ പുരഷനോ സ്ത്രീയോ മുസ്‍ലിമോ അമുസ്‍ലിമോ ആവട്ടെ അവരുടെ വിധിവിലക്കുകള്‍ അംഗീകരിക്കണമെന്നാണ് കര്‍മ്മശാസ്ത്രം പറയുന്നത്. وَقَدْ أَجْمَعَتْ الْأُمَّةُ كَمَا قَالَهُ الْأَذْرَعِيُّ عَلَى تَنْفِيذِ أَحْكَامِ الْخُلَفَاءِ الظَّلَمَةِ وَأَحْكَامِ مَنْ وَلَّوْهُ അക്രമികളായ ഭരണാധികാരികളുടേയും അവര്‍ ഏല്‍പിച്ചവരുടേയും വിധികള്‍ നടപ്പാവുമെന്ന് ഉമ്മതിന്‍റെ ഇജ്മാഉണ്ടെന്ന് ഇമാം അദ്റുഈ പറഞ്ഞിട്ടുണ്ട്. എന്നും തുഹ്ഫയില്‍ കാണാം. ജഡ്‍ജ് അമുസ്‍ലിമായാലും നടപ്പാവുമെന്ന് ഇബ്നു ഹജര്‍ തുടര്‍ന്നു പറയുന്നു. 

പറയപ്പെട്ടതില്‍ നിന്ന് രാഷ്ട്രങ്ങള്‍ നിരോധിച്ച വിധമുള്ള സ്വര്‍ണ്ണക്കടത്തുകള്‍ ശരിയല്ലെന്ന് നമുക്ക് മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter