ഞാന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഇവിടെ ബിസിനസ്‌ ചെയുന്നത് (പാത്രം,ഗ്ലാസ്‌) തുടങ്ങിയവയാണ്‍.. പക്ഷെ, ഇതില്‍ ബിയര്‍ ഗ്ലാസ്‌, വിസ്കി ഗ്ലാസ്‌ എന്നിവയും സപ്ലൈ ചെയുന്നുണ്ട്. ഞാന്‍ അക്കൌണ്ടന്റ് ആയി ജോലി ചെയുന്നു. ഈ കമ്പനിയില്‍ ജോലി ചെയുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

najeeb koliyad abdulla

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബിയര്‍ഗ്ലാസ് എന്നത് ബിയര്‍ കുടിക്കാന്‍ മാത്രമായി ഉപയോഗിക്കുന്നതാണല്ലോ. അഥവാ, ഹറാം ചെയ്യാനാണെന്ന് ഉറപ്പുള്ള അവസ്ഥയാണെന്നര്‍ത്ഥം. അക്കാരണത്താല്‍തന്നെ അത് വില്‍ക്കലും അതിനെ സഹായിക്കലും ഹറാമാണ്. ഹറാമിനും ഹലാലിനും ഉപയോഗിക്കാന്‍ സാധ്യതയുള്ളതും എന്തിനാണ് വാങ്ങുന്നതെന്ന് പ്രത്യേക ധാരണ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണെങ്കില്‍തന്നെ, അത് ശുബ്ഹതിന്റെ (സംശയാസ്പദമായത്) പരിധിയില്‍ വരുന്നതാണ്, ഒഴിവാക്കുന്നതാണ് അപ്പോഴും നല്ലത്. ഉദാഹരണത്തിലെ പോലെ, ഹറാമിനാണ് ഉപയോഗിക്കുക എന്ന് ഉറപ്പുള്ളിടത്ത് അത് വില്‍ക്കലും അത്തരം കമ്പനിയില്‍ ആ മേഖലയില്‍ ജോലി ചെയ്യലും ഹറാം തന്നെ. എന്നാല്‍ അതേ സമയം, ആ കമ്പനിയില്‍തന്നെ, അതുമായി നേരിട്ട് ബന്ധപ്പെടാത്ത വിധം ഹലാലായ വില്‍പനകള്‍ നടക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യാവുന്നതാണ്. ഒരാളുടെ സ്വത്തില്‍ നല്ലൊരു ഭാഗം ഹറാമും ഒരു ഭാഗം ഹലാലുമാണെങ്കില്‍ അയാളുമായി ഇടപാട് നടത്താമെന്നും അത്തരക്കാരുടെ ഭക്ഷണം കഴിക്കുന്നത് കറാഹത് ആണെന്നുമാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. ഹലാലായ സമ്പാദ്യം എന്നത് ഏറെ പ്രധാനമാണ്. ഹറാം ആയ സമ്പാദ്യം ഉപയോഗിക്കുന്നതിലൂടെ ഏറെ ഭവിഷ്യത്തുകള്‍ പണ്ഡിതര്‍ എടുത്തുപറയുന്നുണ്ട്. മക്കള്‍ക്ക് ഹറാം ആയ സ്വത്ത് ഉപയോഗിച്ച് ഭക്ഷണം നല്‍കിയാല്‍, മാതാപിതാക്കളെ അനുസരിക്കാത്ത മക്കളായി വളര്‍ന്നുവരാന്‍ സാധ്യതകള്‍ ഏറെയുണ്ടെന്ന് പണ്ഡിതര്‍ പറയുന്നു. അത്കൊണ്ട് തന്നെ, ഇത് ഏറെ ശ്രദ്ദിക്കേണ്ടതും സൂക്ഷിക്കേണ്ടതുമാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും ഹലാല് മാത്രം ഭക്ഷിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter