ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഹെയര്‍ ഫിക്സിംഗിന്‍റെ ഇസ്ലാമിക വിധി എന്ത്?

ചോദ്യകർത്താവ്

ABDUL SALAM

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ  അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത്കൊണ്ട്തന്നെ, മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്. മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter