ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുകയോ കൊഴിഞ്ഞുപോകുകയോ ചെയ്താല്‍ നിയ്യത് വെച്ച് കഴുകി അവയുടെ മാത്രം ജനാബത് ഉയര്‍ത്തുന്നത് ഉചിതമാവില്ലേ? അങ്ങനെ കഴുകിയാല്‍ അത് ശുദ്ധിയാവുമോ?

ചോദ്യകർത്താവ്

fathima

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളിക്കു മുമ്പായി മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കലാണ് സുന്നത്ത്. അഥവാ കുളി തുടങ്ങുന്നതിനു മുമ്പ് എന്നല്ല മറിച്ച് കുളി പൂര്‍ണ്ണമായും കഴിയുന്നതു വരെ അവ നീക്കം ചെയ്യാതിരിക്കലാണ് സുന്നത് എന്നു സാരം. ശരീരത്തില്‍ നിന്ന് കൊഴിഞ്ഞു പോയതിനെ ശുദ്ധിക്കു വേണ്ടി കഴുകാന്‍ ശറഅ് കല്‍പ്പിച്ചിട്ടില്ല. ഹൈളുകാരിക്കും നിഫാസുകാരിക്കും രക്തം പൂര്‍ണ്ണമായും നിന്നാലേ കുളി നിര്‍ബന്ധമാകുകയുള്ളൂ. അതിനു മുമ്പ് നിയ്യത്തു വെച്ചു കഴുകുന്നതൊന്നും കുളിയായി പരിഗണിക്കില്ല. അത് കൊണ്ട് തന്നെ ആ സമയത്ത് പിരിഞ്ഞുപോവുന്നത് നിയ്യത് വെച്ച് കഴുകുന്നത്കൊണ്ട് ശുദ്ധിയാവുകയുമില്ല. ശരീരത്തില്‍നിന്ന് പിരിഞ്ഞു പോയത് കഴുകിയിട്ടില്ലല്ലോ എന്നതിനാല്‍, കുളിക്കുന്ന സമയത്ത് ശരീരത്തിന്റെ വലിയ അശുദ്ധി ഉയരാതിരിക്കുകയുമില്ല. വലിയ അശുദ്ധി സമയത്ത് കൊഴിഞ്ഞുപോവുന്ന ഭാഗങ്ങള്‍ ഖിയാമത് നാളില്‍ അശുദ്ധിയോടെ മടക്കപ്പെടും എന്ന് ഇമാം ഗസാലി (റ) പറയുന്നുണ്ട്. എന്നാല്‍ അത്  ഈ സുന്നത്ത് ശറആക്കാനുള്ള ഹിക്മത് (യുക്തി) ആണ്. ഹിക്മതുകള്‍ സാമാന്യമായവയെ അടിസ്ഥാനമാക്കിയായിരിക്കും വിവരിക്കപ്പെടുക. അതിനാല്‍ പ്രസ്തുത ഹിക്മത് സങ്കല്‍പ്പിക്കാനാവത്തിടത്ത് ആ ഹുക്മ് (വിധി) ഉണ്ടാവില്ല എന്നര്‍ഥമില്ല. ഇനി ഏതെങ്കിലും തരത്തില്‍ അത്തരം ഹിക്മതിനു സാധ്യതയുണ്ടെങ്കില്‍ ഇതേ ഹുക്മ് തന്നെ അവിടെ ബാധകമാകണമെന്നുമില്ല. ഉദാഹരണം. ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്‍റെ യുക്തി ജനങ്ങളെ നിസ്കാരസമയവും ജമാഅത്തു തുടങ്ങുന്നതും അറിയിക്കുകയാണല്ലോ. എന്നാല്‍ ഒരാള്‍ ഒറ്റക്ക് തന്റെ വീട്ടിനുള്ളില്‍ നിസ്കരിക്കുമ്പോഴും ഇവ സുന്നത്താണല്ലോ. മാത്രമല്ല ജനങ്ങളെ വിളിച്ചറിയിച്ചാല്‍ ഉചിതമെന്നു തോന്നുന്ന പെരുന്നാള്‍ നിസ്കാരത്തിനു അതു സുന്നത്തില്ല താനും. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter