പാട്ട് കേള്‍ക്കല്‍ ഹറാം ആണോ? അതിന്റെ വിധി ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Mohemmed

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംഗീതവും അതിന്റെ ഉപകരണങ്ങളും പിശാചിന്റെ ആയുധങ്ങളാണെന്ന് പറയുന്ന ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്. പാട്ട് എന്നത് കൊണ്ട് മാത്രം ഒന്നും നിഷിദ്ധമാവുന്നില്ല. വിനോദോപാധിയെന്നതാണ് പ്രധാനം. വാദ്യോപകരണങ്ങളൊക്കെ നിഷിദ്ധമാവുന്നതും അത്കൊണ്ട് തന്നെയാണ്.അങ്ങനെ നോക്കുമ്പോള്‍ ഇന്ന് സാധാരണയായി നിലവിലുള്ള, മ്യൂസികുകളോട് കൂടിയ പാട്ടുകള്‍ കേള്‍ക്കുന്നത് ഹറാം തന്നെയാണ്. മനുഷ്യന്റെ സമയത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്ന പ്രത്യയശാസ്ത്രം എന്ന നിലക്ക് അനാവശ്യ കാര്യങ്ങളില്‍ അത് ചെലവഴിക്കാന്‍ അനുയായികളെ  അനുവദിക്കുന്നില്ല. മ്യൂസികുകളോ നിഷിദ്ധമായ മറ്റു വാദ്യോപകരണങ്ങളുടെ അകമ്പടിയോ ഇല്ലാത്തിടത്ത് പാട്ടിന്റെ ഉള്ളടക്കത്തിനും ഉദ്ദേശ്യത്തിനും ഫലത്തിനും അനുസരിച്ച് വിധി മാറാവുന്നതാണ്. അശ്ലീലാശയങ്ങളോ നിഷിദ്ധമായ രൂപങ്ങളോ ഉണ്ടെങ്കില്‍ കേവലം പാട്ടും ഹറാം തന്നെയാണ്. എന്നാല്‍ മരണത്തെക്കുറിച്ചും മറ്റുമുള്ള ഹൃദയസ്പൃക്കായ പാട്ടുകള്‍ കേള്‍ക്കുന്നത് വിശ്വാസവും ഭയഭക്തിയും വര്‍ദ്ദിപ്പിക്കാന്‍ സഹായകമാവുകയും ആ ലക്ഷ്യത്തോടെ കേള്‍ക്കുകയും ചെയ്യുന്നത് ഹറാമിന്റെ പരിധിയില്‍ വരില്ല. പ്രവാചകരുടെ കാലത്ത് ധാരാളം കവികള്‍ പ്രവാചകരെ പ്രകീര്‍ത്തിച്ചും മറ്റും അത്തരം കവിതകള്‍ ആലപിച്ചതായും അതിനെ പ്രോല്‍സാഹിപ്പിച്ചതായും കാണുന്നുമുണ്ട്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter