പുതിയ വീട് വെക്കാന്‍ സ്ഥാനം നോക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

muhamed riyad

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുതിയ വീടോ മറ്റോ നിര്‍മ്മിക്കുമ്പോള്‍ അതിന് വേണ്ടി ഏറ്റവും അനുയോജ്യമായ സ്ഥാനം നിര്‍ണ്ണയിക്കുക എന്നത് ഇന്ന് നടന്നുവരുന്നതാണ്. അത് കര്‍മ്മശാസ്ത്രപരമായി സുന്നതാണെന്നോ മറ്റോ പറയാവതല്ല, എന്നാല്‍ അതേ സമയം നിഷിദ്ധമാണെന്നും പറഞ്ഞുകൂടാ. അഥവാ അനുവദനീയമാണെന്നര്‍ത്ഥം. ചില സ്ഥലങ്ങളില്‍ വിവിധ കാരണങ്ങളാല്‍ പിശാചിന്‍റെ സാന്നിധ്യം കൂടുതലുണ്ടാവുമെന്നത് വ്യക്തമാണല്ലോ. അത്തരം സ്ഥലങ്ങളില്‍ അതില്ലാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. നിസ്കരിക്കുന്ന സമയത്ത് മുന്നില്‍ എന്തെങ്കിലും ഒരു മറയുണ്ടായിരിക്കണം എന്ന് പറയുന്ന വിവിധ ഹദീസുകളില്‍ ഇങ്ങനെ കാണാം, നിസ്കരിക്കുന്നവന്‍ ആ മറയോട് കഴിയുന്നത്ര അടുത്ത് നില്‍ക്കണം, കാരണം അവന്‍റെയും ആ മറയുടെയും ഇടയിലൂടെ പിശാച് നടന്നുപോവും. സ്ഥാനം നോക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ ഈ അര്‍ത്ഥത്തില്‍ അടിസ്ഥാനപരമായി അംഗീകരിക്കപ്പെടേണ്ടതാണെന്നര്‍ത്ഥം. അതോടൊപ്പം, ആ മേഖലയിലെ ഭൂരിഭാഗ കാര്യങ്ങള്‍ക്കും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മുന്‍കാല മഹാന്മാര്‍ രൂപം നല്‍കിയതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter