കേക്ക് മുറിച്ചു കൊണ്ടോ മറ്റോ ബര്‍ത്ത് ഡേ ആഘോഷിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

abduljaleel

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് നാം സാധാരണയായി കാണുന്ന ബര്‍ത് ഡേ ആഘോഷരീതി ഇതരമതസ്ഥരില്‍നിന്ന് കടന്നുവന്നതാണ്. ആചാരങ്ങളിലും ആഘോഷങ്ങളിലും അവരുമായി പരമാവധി അകലം പാലിക്കാനും നമ്മുടേതായ വ്യതിരിക്തത കാത്തുസൂക്ഷിക്കാനുമാണ് വിശ്വാസികളോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത്കൊണ്ട് തന്നെ, അവരെപ്പോലെ കേക്ക് മുറിച്ചോ മറ്റോ ജന്മദിനം ആഘോഷിക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍, അന്നേദിവസം അല്ലാഹുവിന് കൂടുതല്‍ നന്ദി ചെയ്യാനും കൂടുതല്‍ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും തന്റെ ആയുസ്സിലെ ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയെന്നും മരണത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു എന്ന് തിരിച്ചറിയാനുമായിരിക്കണം വിശ്വാസി ശ്രമിക്കേണ്ടത്. അതിന്റെ ഭാഗമായി ദാനധര്‍മ്മങ്ങളും മറ്റും ചെയ്യുന്നതും നല്ലതല്ലെന്ന് പറയുക വയ്യ. മരണാനന്തരജീവിതത്തെക്കുറിച്ച് വിശ്വാസമില്ലാത്തവര്‍ക്ക് ഈ ജീവിതം തന്നെ പ്രധാനം, അവര്‍ക്ക് ഒരു വര്‍ഷം കൂടി ഭൂമിയില്‍ ജീവിക്കാന്‍ ലഭിച്ചുവെന്നത് വലിയ കാര്യമാണ്. എന്നാല്‍ വിശ്വാസിക്ക് അത് മരണത്തിലേക്കുള്ള ദൂരം കുറയുന്നതായേ കാണാനാവൂ. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter