മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ചോദ്യകർത്താവ്

Rafeeq

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം.  നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നതുമാവുന്നത്. ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഫത്ഹ് മക്ക ദിവസത്തില്‍ അബൂബക്റ് (റ)വിന്റെ പിതാവായ അബൂഖുഹാഫയെ പ്രവാചകരുടെ സന്നിധിയിലേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ താടിയും തലയും നരച്ച് പാടെ വെളുത്തിരുന്നു. അത് കണ്ട് പ്രവാചകര്‍ (സ) പറഞ്ഞു, ഇതിനെ (നരയെ) മറ്റുവല്ല ചായവും കൊടുത്ത് മാറ്റം വരുത്തുക, കറുപ്പിനെ ഒഴിവാക്കുക. (ഇമാം മുസ്ലിം). ഈ ഹദീസില്‍ കറുപ്പ് വെടിയാനുള്ള നിര്‍ദ്ദേശം കല്‍പനയാണെന്നതിനാല്‍ അത് നിര്‍ബന്ധമാണെന്നും കറുപ്പ്  ഉപയോഗിക്കല്‍ ഹറാം ആണെന്നുമാണ് ശാഫിഈ ഇമാമും മദ്ഹബിലെ മറ്റു പണ്ഡിതരും പറയുന്നത്. എന്നാല്‍ മാലികി മദ്ഹബ് പ്രകാരം നരക്ക് കറുപ്പ് ചായം നല്‍കുന്നതാണ് കറാഹതാണ്. അതേ അഭിപ്രായം പ്രകടിപ്പിക്കുന്ന മറ്റു പണ്ഡിതരുമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter