ദുല്‍ഹജ്ജ് ആദ്യ പത്തില്‍ എന്തെല്ലാമാണ് ശ്രേഷ്ടമായ അമലുകള്‍ ചെയ്യേണ്ടത്. ആ ദിവസത്തിന്‍റെ മഹത്വങ്ങള്‍ എന്തെല്ലാം? ഉദ്ഹിയതും അഖീഖതും ഒന്നിച്ചു ഒരു അറവുകൊണ്ട് (ഒരു ആടോ മാടോ കൊണ്ട് ) വീടുമോ?

ചോദ്യകർത്താവ്

muhsina rahman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യപത്ത് ദിവസങ്ങള്‍ ഏറെ പുണ്യമുള്ളതാണ്. മുസ്ലിംകളുടെ ആഗോള സമ്മേളനമായ ഹജ്ജിന്‍റെ പല കര്‍മ്മങ്ങളും വിശിഷ്യാ അറഫയും ഉള്‍കൊള്ളുന്നത് ആ ദിനങ്ങളിലാണല്ലോ. സൂറുതുല്‍ഫജ്റിലെ പരാമര്‍ശിക്കപ്പെടുന്ന പത്ത് രാത്രികള്‍ എന്നതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യരാത്രികളാണ് ബഹുഭൂരിഭാഗം വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അറഫ ദിവസത്തിലെ നോമ്പ് ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ദുല്‍ഹിജ്ജ എട്ടിലെ നോമ്പും പ്രത്യേകം സുന്നതുള്ളതായി പറയുന്നുണ്ട്. ആദ്യ ഏഴ് ദിവസങ്ങളിലും നോമ്പ് നോല്‍ക്കല്‍ ഉത്തമമാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ദിവസങ്ങളില്‍ പരമാവധി നല്ല കാര്യങ്ങള്‍ ചെയ്യാനും നിര്‍വ്വഹിക്കാനുമായിരിക്കണം ഒരു വിശ്വാസി ശ്രമിക്കേണ്ടത്.  ഉദ്ഹിയത്ത് ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്‍റേതായ പല മര്യാദകളും പാലിക്കാനുമുണ്ട്. അവ വിശദമായി ഹജ്ജ് അനുബന്ധ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക വിഭാഗത്തിലെ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉദ്ഹിയതും അഖീഖതും ഒരുമിച്ച് അറുക്കാവുന്നതാണ്, രണ്ടിനുമായി ഒരു ഓഹരി മതിയാവില്ലെന്ന് മാത്രം. ഇത് മുമ്പ് വിശദമായി പറഞ്ഞിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്നത് പതിവാക്കാനും സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter