നമ്മുടെ നാടുകളില്‍ സകാത്ത് കൊടുക്കുന്ന സമയത്ത് അന്യ നാട്ടുകാരായ ഉസ്താദ്മാര്‍ക്കും പള്ളി ദര്സില്‍ പഠിക്കുന്ന വിദ്യാര്തികള്‍ക്കും സകാത്ത് കൊടുക്കാറുണ്ടല്ലോ? സകാത്ത് സഹീഹാകണമെങ്കില്‍ അവകാശികള്‍ നാട്ടുകാരായ സ്ഥിരതാമാസക്കാരാവല്‍ ശര്‍ത്വില്ലേ?

ചോദ്യകർത്താവ്

bijly-green city

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് നല്‍കുന്നത് നാട്ടില്‍ സ്ഥിരതാമസക്കാരായ ആളുകള്‍ക്കാവണമെന്ന് നിബന്ധനയില്ല. സകാത് നല്‍കുന്ന സമയത്ത് ആ നാട്ടില്‍ സന്നിഹിതരായ അവകാശികള്‍ക്കൊക്കെ നല്‍കാവുന്നതാണ്. നാട്ടിലെ സ്ഥിര താമസക്കാരനാണെങ്കില്‍ പോലും സകാത് നല്‍കുന്ന സമയത്ത് പുറത്താണെങ്കില്‍ അയാള്‍ക്ക് നല്‍കാവുന്നതമുല്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter