നബി (സ ) യുടെ ഭാര്യമാരെ കുറിച്ച് പറയുന്നിടത്ത് (ഒമ്പതാം ഭാര്യ ബനുന്നളീര്‍ ഗോത്രത്തില്‍ പെട്ട റൈഹാന ബിന്‍തു ശംഊനാണ്. ഹിജ്‌റ ആറാം കൊല്ലം മുഹര്‍റമില്‍ വിവാഹം ചെയ്തു. അനന്തരം വിവാഹമോചനം ചെയ്തുവെങ്കിലും പുനര്‍വിവാഹം കഴിച്ചു. നബി യുടെ കാലത്തു തന്നെ മരണപ്പെടുകയും ബഖീഇല്‍ മറവുചെയ്യുകയുമുണ്ടായി. ഇപ്പറഞ്ഞ റൈഹാന (റ) കാര്യം എവിടെയും കണ്ടിട്ടില്ല..ഇത് ഏതു കിതബിലാണ് ഉള്ളത് ?

ചോദ്യകർത്താവ്

mohammed ashraf

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിഷയങ്ങള്‍ കൂടുതല്‍ പഠിച്ചു മനസ്സിലാക്കാനുള്ള താങ്കളുടെ താല്‍പര്യത്തെ ആദ്യമേ അഭിനന്ദിക്കട്ടെ. റൈഹാന ബിന്‍തു ശംഊനു  (റൈഹാന ബിന് ത് സൈദ്‌ ബിന്‍ അംറു എന്നും അഭിപ്രായമുണ്ട്) (റ) നബി (സ) തങ്ങളുടെ ഭാര്യയാണോ അതോ അടിമ സ്ത്രീയായിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യതാസമുണ്ട്. ഹിജ്റ അഞ്ചാം വര്‍ഷം മദീനയിലെ ജൂതനമാരായിരുന്നു ബനൂ ഖുറൈളയുമായി നടന്ന യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു റൈഹാന. തൊട്ടുമുമ്പ്നടന്ന ഖന്‍ദഖ് യുദ്ധത്തില്‍ കരാര്‍ ലംഘിച്ച് മുസ്‌ലിംകളെ വഞ്ചിച്ചത്തിന്റെ ഫലമായിട്ടാണ് ആ യുദ്ധം നടന്നത്. ബന്ദികളുടെ കൂട്ടത്തില്‍ പെട്ട റൈഹാനക്ക് നബി (സ) ജൂത മതത്തില്‍ തുടരാനോ ഇസ്‌ലാം സ്വീകരിക്കാനോ - ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി. ആദ്യം തന്റെ മതത്തില്‍ ഉറച്ചു നിന്ന അവര്‍ വൈകാതെ ഇസ്‌ലാം സ്വീകരിച്ചു. അങ്ങനെ അവരെ പ്രവാചകന്‍ (സ) മോചിപ്പിക്കുകയും വിവാഹം ചെയ്യുകയും ചെയ്തു. ഹിജ്റ ആറാം വര്‍ഷമായിരുന്നു അവരുമായുള്ള വിവാഹം. എന്നാല്‍ അവര്‍ മുസ്‌ലിമായതിന് ശേഷം നബി (സ) അവരോടു നിനക്ക് താല്‍പര്യമെങ്കില്‍ നിന്നെ മോചിപ്പതിനു ശേഷം ഞാന്‍ വിവാഹം ചെയ്യാം അല്ലെങ്കില്‍ നിനക്ക് അടിമ സ്ത്രീയായി തുടരാം എന്ന് പറഞ്ഞപ്പോള്‍ നബിയേ, അടിമ സ്ത്രീയായി തുടരുന്നതാണ് താങ്കള്‍ക്കും എനിക്കും കൂടുതല്‍ സൗകര്യം എന്നു പ്രതിവചിച്ചതായി കാണാം. ഇതനുസരിച്ച് എന്നാല്‍ അവരുടെ മരണം വരെ നബിയുടെ അടിമ സ്ത്രീയായി തുടര്‍ന്നതായി പല ചരിത്ര പണ്ഡിതന്മാരും ഉദ്ധരിക്കുന്നു. എന്നാല്‍ വിവാഹം ചെയ്തു എന്ന അഭിപ്രായം അനുസരിച്ച് അവരെ നബി (സ) അവരുടെ പെട്ടന്നു കോപിക്കുന്ന സ്വാഭാവം കാരണം  വിവാഹ മോചനം നടത്തിയെന്നും എന്നാല്‍ അതോടെ അവര്‍ മാനസികായി ആകെ വിഷമിക്കുകയും ഒരു പാട് കരയുകയും ചെയ്യുകയും ഇതറിഞ്ഞ പ്രവാചകന്‍ അവരെ പുനര്‍ വിവാഹം ചെയ്യുകയും ചെയ്തതായി വിവിധ ഉദ്ധരണികള്‍ കാണാം. നബിയുടെ ജീവിതകാലത്ത്, നബിയുടെ വഫാത്തിനു ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ മരണപ്പെടുകയും ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കപ്പെടുകയും ചെയ്തു. ഈ കാര്യങ്ങളെല്ലാം ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി തന്‍റെ 'അല്‍-ഇസാബ ഫീ തമ്മീസി സഹാബ' എന്ന ഗ്രന്ഥത്തിലും ഇബ്നു സഅദ തന്റെ ഥബഖാത്തുല്‍ കുബ്റയിലും രേഖപ്പെടുത്തുന്നു. സീറത്തുല്‍ ഹലബിയ്യ, ഇമാം ഷംസുദ്ദീന്‍ സഖാവിയുടെ നബിയുടെ സേവകരെയും അടിമകളെയും കുറിച്ച് പറയുന്ന ഗ്രന്ഥത്തിലും മാറ്റ് അനേകം സീറ ഗ്രന്ഥങ്ങളിലും കാണാം. കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter