ദുല്‍ഹിജ്ജ മാസത്തിലെ സുന്നത്ത് നോമ്പിനെ കുറിച്ചും അതിന്റെ പ്രതിഫലത്തെ പറ്റിയും വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Mujeeb Nc

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ ഏറെ ശ്രേഷ്ഠതയുള്ളതാണ്. സാധ്യമാവുന്ന എല്ലാ അമലുകളും പരമാവധി വര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കേണ്ട പത്ത് ദിനങ്ങളാണ് അവയെന്ന് വിവിധ ഹദീസുകളിലൂടെ വ്യക്തമായതാണ്. ദുല്‍ഹിജ്ജ ഒമ്പതിന് (അറഫയുടെ ദിനം) പ്രവാചകര്‍ (സ) നോമ്പെടുത്തതായും അതിന്‍റെ വിവിധ പ്രതിഫലങ്ങളെക്കുറിച്ചുള്ള പരാമര്‍ശവും ഹദീസുകളില്‍ വന്നിട്ടുണ്ട്. അതോടൊപ്പം, ആദ്യ എട്ട് ദിവസങ്ങളിലും നോമ്പെടുക്കുന്നത് ഏറെ പുണ്യകരമാണെന്ന് ഇമാം നവവി (റ) അടക്കമുള്ള പമ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുല്‍ഹിജ്ജ മാസത്തിലെ ഈ പത്ത് ദിവസങ്ങളുടെ പ്രത്യേകതകളും ശ്രേഷ്ഠതകളും വിശദമായി ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter