നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കണ്ടു വരുന്ന ഹണി മൂണ്‍ ട്രിപ്പിനെ കുറിച് പണ്ഡിതരുടെ അഭിപ്രായം എന്താ ണ്? യാത്ര സുഹൃത്തുക്കളുടെ ഫാമിലിയുടെ കൂടെ ആയാലോ? കുടുംബത്തിലെ അടുത്ത് കല്യാണം കഴിഞ്ഞവരുടെ കൂടെ ആണെങ്കിലോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹണി മൂണ്‍ യാത്രകള്‍ തത്വത്തില്‍ അനുവദനീയമാണെങ്കിലും ഇന്ന് ആ പേരില്‍ അരങ്ങേറുന്ന ഭൂരിഭാഗവും നിഷിദ്ധമാവുന്ന രീതിയിലാണ് നടക്കുന്നത്. നാട് കാണുക എന്ന കേവല ലക്ഷ്യത്തോടെയുള്ള യാത്രകള്‍ തന്നെ അനുവദനീയമാണ്. എന്നാല്‍ യാത്രകളില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും പാലിക്കുമ്പോള്‍ മാത്രമേ യാത്ര അനുവദനീയമാവുന്നുള്ളൂ. സ്ത്രീകളുടെ യാത്രകളില്‍ പാലിക്കേണ്ട മര്യാദകള്‍ ഏറെയാണ്. നിഷിദ്ധമായ രൂപത്തിലുള്ള ഒന്നും തന്നെ അതില്‍ കടന്നുവരരുത്. ഇതര പുരുഷന്മാരുമായുള്ള ഇടകലരലും അന്യപുരുഷന്മാര്‍ക്ക് മുമ്പില്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഔറതിന്‍റെ ഭാഗങ്ങള്‍ വെളിവാകാതിരിക്കുകയും വേണം. സുഹൃത്തുക്കളുടെ ഫാമിലികളോടൊപ്പമോ ബന്ധുക്കളോടൊപ്പമോ ഒക്കെ പോവുമ്പോഴും ഇത് തന്നെയാണ് വിധി. ബന്ധുക്കളില്‍ പലരും അടുത്ത് ഇടപഴകുന്നവരാണെങ്കിലും പലപ്പോഴും പരസ്പരം കാണാനോ സ്പര്‍ശിക്കാനോ പാടില്ലാത്തവരായിരിക്കുമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter