പള്ളിയിലോ മറ്റോ നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ഖുര്‍ആന്‍ ഓതുക, കൂട്ടു പ്രാര്‍ത്ഥന നടത്തുക, മൌലിദ് ഓതുക തുടങ്ങിയവയുടെ വിധി എന്താണ്?

ചോദ്യകർത്താവ്

shakkir mudikkod

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് ഉറപ്പാവുന്ന സാഹചര്യങ്ങളില്‍ മേല്‍പറഞ്ഞവയെല്ലാം ഹറാം ആവാനാണ് സാധ്യതയെന്നാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. പഴ കാല പള്ളികളില്‍ ഹദ്ദാദ് പോലോത്ത റാതിബുകളും ദിക്റ് ദുആ സദസ്സുകളുമൊക്കെ സംഘടിപ്പിക്കാനായി പ്രത്യേകഭാഗങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നതും ഇത്കൊണ്ടായിരിക്കാം. ഇന്ന് ആധുനിക രീതിയില്‍ പള്ളിയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുമ്പോള്‍, പഴമക്കാരുടെ അത്തരം സൂക്ഷ്മതകള്‍ നഷ്ടപ്പെടുന്നത് ഏറെ ഖേദകരമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter