എന്‍റെ ഭാര്യക്ക് സാകത്തു നല്കാന്‍ നിര്‍ബന്ധമാകും വിധം സ്വര്‍ണം ഉണ്ട്. ഭര്‍ത്താവ് എന്ന നിലയില്‍ അത് എത്ര പവനെന്നോ മറ്റോ എനിക്ക് അറിയില്ല. ഈ സ്വര്‍ണ്ണം അവളുടെ ഉടമസ്ഥതയിലാണ്. ഭര്‍ത്താവായ ഞാന്‍ ആ സ്വര്‍ണത്തിന് സകാത്തു കൊടുക്കാന്‍ ബാധ്യസ്ഥനാണോ?

ചോദ്യകർത്താവ്

അബൂ മിശ്അല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ആഭരണത്തിന് സകാത് നിര്‍ബന്ധമാകുന്ന രൂപങ്ങള്‍ മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. സകാത് നിര്‍ബന്ധമാവുന്ന സ്വത്ത് ആരുടേതാണോ അവരാണ് സകാത് നല്‍കേണ്ടത്. ഭാര്യയുടെ സ്വത്തിന് സകാത് നല്‍കേണ്ട ബാധ്യത ഭാര്യക്ക് തന്നെയാണ്. ഭര്‍ത്താവ് അതിന് ബാധ്യസ്ഥനല്ല. എന്നാല്‍ മുകല്ലഫ് അല്ലാത്ത കുട്ടിയുടെ സ്വത്തിലും ബുദ്ധിസ്ഥിരതയില്ലാത്തവരുടെ സ്വത്തിലും സകാത് നല്‍കേണ്ടത് അവരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന രക്ഷിതാക്കളാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter