ഇടപാടില്‍ കൃത്യമായ വിലയും വില അടക്കേണ്ട സമയവും നിശ്ചയിക്കപ്പെടണം അതായത്റൊക്കമായി വില നല്‍കിയാല്‍ ഇത്ര തവണയെങ്കില്‍ ഇത്ര എന്ന് പറഞ്ഞു അനിശ്ചിതത്വ രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. എന്ന് നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ, അങ്ങിനെയെങ്കില്‍ ഉദാഹരണത്തിന് രൊക്കം പണം പതിനായിരം ഉള്ള ഒരു വസ്തു നിശ്ചിത തവണകളായി നല്‍കുകയാണെങ്കില്‍ പത്നോന്നയിരം ആയി നല്കാന്‍ കഴിയുമോ? അതോടൊപ്പം തവണ മുടങ്ങുന്ന പക്ഷം പലിശ വാങ്ങാതെ എത്രെ തവനയാണോ നിശ്ചയിച്ചത് ആ സംഖ്യ തന്നെ വാങ്ങുന്നത് പലിശയില്‍ പെടുമോ? കാരണം നേരത്തെ വിശദീകരിച്ചതില്‍ ഇങ്ങനെ വില്‍ക്കപ്പെടുന്ന വസ്തുവിന്റെ വില്‍പന വിലക്ക് നിശ്ചിത അവധി നിശ്ചയിക്കുന്നതിന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യതാസമില്ല എന്ന ഒരു വാക്യം കാണുകയുണ്ടായി. ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

SALEEM

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള താങ്കളുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുകയും അതിനു അല്ലാഹു പ്രതിഫലം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒരു വസ്തുവിന്റെ വില്പന ഇടപാട് നടത്തുമ്പോള്‍ വില്പന വില കൃത്യാമായി വ്യക്തമാക്കണം.  പതിനായിരം രൂപ വിലയുള്ള വസ്തു തവണകളായി അടക്കണമെന്ന വ്യവസ്ഥയില്‍ പതിനോന്നയിരത്തിന് വില്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷെ ആ ഇടപാടില്‍ തന്നെ അതിന്റെ വില്പന വില കൃത്മായി നിശ്ചയിച്ചുവേണം ഇടപാട് പൂര്‍ത്തീകരിക്കാന്‍. ഇടപാട്‌ പൂര്‍ത്തിയായ ശേഷം വിലയില്‍ വ്യത്യാസപ്പെടുത്താന്‍ അവകാശമില്ല. ഇടപാടില്‍ നിശ്ചയിക്കപ്പെട്ട തവണകള്‍ അനുസരിച്ച്  ഇട്പാടുകരനില്‍ നിന്ന് പണം ഈടാക്കേണ്ടത്. നിശ്ചയിക്കപ്പെട്ട തിയ്യതികളില്‍ പണം ഈടാക്കാം. തവണകള്‍ മുടങ്ങിയാല്‍ അടക്കാനുള്ള ബാക്കി തുക ഒന്നിച്ചു അടക്കാന്‍ ആവശ്യപ്പെടുമെന്ന് ആദ്യമേ വ്യവസ്ഥ ചെയ്‌താല്‍ അങ്ങനെ മുടങ്ങുന്ന പക്ഷം ഒന്നിച്ചു ആ സംഖ്യ ആവശ്യപ്പെടാവുന്നതാണ്. അല്ലെങ്കില്‍ നിശ്ചിത തിയ്യതികളില്‍ മാത്രമേ അതു വില്പനക്കാരന് അവകാശപ്പെടാന്‍ കഴിയൂ. നിശ്ചയിക്കപ്പെട്ട അവധിക്കും നേരത്തെ വേണമെങ്കില്‍ ഇടപാട്കാരന് ആ സംഖ്യ അടച്ചു തീര്‍ക്കാവുന്നതാണ്.  അങ്ങനെ നേരത്തെ അടക്കുന്ന തുകക്ക്‌ മുന്‍ നിബന്ധനയില്ലാതെ വില്പനക്കാരന് സ്വന്തം ഇഷ്ടപ്രകാരം കുറച്ചു കൊടുക്കാവുന്നതാണ്. നേരത്തെ അടച്ചു തീര്‍ക്കുന്നതിനു നിര്‍ബന്ധിത ഡിസ്കൌണ്ട് നല്‍കുന്നത് അനുവദിനീയമല്ല. അത് വില്പനക്കാരന്റെ അവകാശം ഹനിക്കുന്നതിനു തുല്യമായിട്ടാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം വീക്ഷിക്കുന്നത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ കുറച്ചു കൊടുക്കുന്നതില്‍ തെറ്റില്ല. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter