ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ?

ചോദ്യകർത്താവ്

നസാല്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാഭിപ്രായം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter