സലാത്തുല്‍ ഫാതിഹിനെ കുറിച്ചു ഒരു വിവരണം തരാമോ?

ചോദ്യകർത്താവ്

മുഹമ്മദ് സുഹൈല്‍ സിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. اللهم صل على سيدنا محمد الفاتح لماأغلق، والخاتم لما سبق، ناصر الحق بالحق، الهادي إلى صراطك المستقيم، وعلى حق قدره ومقداره എന്ന സ്വലാതിനെയാണ് സ്വലാതുല്‍ഫാതിഹ് എന്ന് വിളിക്കുന്നത്. റസൂല്‍ (സ)യുടെ ഏതാനും വിശേഷണങ്ങളായ, അടക്കപ്പെട്ടതിനെ തുറക്കുന്നവര്‍, മുന്‍കടന്നതിന് അന്ത്യം കുറിക്കുന്നവര്‍, സത്യത്തെ സത്യം കൊണ്ട് സഹായിക്കുന്നവര്‍, യഥാര്‍ത്ഥ വഴിയിലേക്ക് നയിക്കുന്നവര്‍ എന്നിവ  എടുത്തുപറഞ്ഞുകൊണ്ടുള്ള ഒരു സ്വലാത് ആണ് അത്. സാധാരണ സ്വലാതുകളുടെ മഹത്വം അതിനും ബാധകമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍, ചില ത്വരീഖതുകളുടെ ഭാഗമായി ഇതിന് അമിതമായ പ്രാധാന്യം നല്‍കപ്പെട്ടതായും വിശുദ്ധ ഖുര്‍ആനിനേക്കാളേറെ ഇതിന് പ്രാധാന്യം നല്‍കപ്പെടുന്നതായും കാണുന്നുണ്ട്. സ്രഷ്ടാവിന്‍റെ വചനങ്ങളായ ഖുര്‍ആനിനേക്കാള്‍ സൃഷ്ടികളുടെ വചനത്തിന് പവിത്രതയുണ്ടാവുകയില്ലെന്ന് സുതരാം വ്യക്തമാണല്ലോ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter