ഞങ്ങള്‍ക്ക് മദ്യപാനിയായ ഒരു അയല്‍വാസിയുണ്ടായിരുന്നു. അയാള്‍ മദ്യപിച്ചു വന്നാല്‍ അയല്‍വാസികള്‍ക്ക് ഭയമായിരുന്നു. അയാള്‍ മരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചെറു പ്രായത്തിലേ ഞാന്‍ അയാളെ സ്വപ്നം കണ്ടു പേടിച്ച് ഉണരുമായിരുന്നു. ശേഷം ഞങ്ങള്‍ അവിടെനിന്ന് വീട് മാറിയെങ്കിലും ഇപ്പോഴും ഇടക്കിടെ അയാളെ സ്വപ്നം കണ്ട് പേടിച്ചുണരുന്നു. ഞാന്‍ എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫാത്തിഹയും മറ്റുമൊക്കെ ഓതാറുണ്ട്. ഇതിന് എന്താണ് പരിഹാരം? അയാള്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതാനോ മറ്റോ പറ്റുമോ?

ചോദ്യകർത്താവ്

ഫിദാ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകള് മനസ്സില്നിന്ന് പരമാവധി ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. അയാളുടെ ചിത്രം മോളുടെ മനസ്സില് വല്ലാതെ പതിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്, അത് കൊണ്ടാണ് അബോധ മനസ്സിലും അത് കടന്നുവരുന്നത്. അദ്ദേഹം മരിച്ചുപോയെന്ന സത്യം മനസ്സിനെ കൂടുതല്‍ ബോധിപ്പിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും അയാള്‍ ഈ ഭൂമിയിലേക്ക് തിരിച്ചുവരില്ലെന്നതും അയാള്‍ക്ക് ഇനി ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഉറപ്പാണല്ലോ. അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കട്ടെ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. ഉറങ്ങുന്നതിനു മുമ്പ്‌ വുദു ചെയ്യുക. സാധാരണ പോലെ ഫാതിഹയും ഇഖലാസും മുഅവ്വിദതൈനിയും ആയത്തുല്‍ കുര്‍സിയുമെല്ലാം ഓതി കയ്യില്‍ ഊതിയതിനു ശേഷം ശരീരം മുഴുവന്‍ ആ കരങ്ങള്‍ കൊണ്ട് തടവുക.  اعوذُ بكَ مِنْ همَزَات الشَيَاطِين وَ اَعُوذ بِك ربِّ اَنْ يَحْضُرُون എന്ന ദിക്റ് പതിനൊന്ന് തവണ ഓതുന്നതിലൂടെ ഉറക്കത്തിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരമാവുമെന്ന് പണ്ഡിതര് പറയുന്നുണ്ട്. ദുസ്വപ്നങ്ങള്‍ കണ്ടു ഉറക്കമുണര്‍ന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിവിധ ഹദീസുകള്‍ വന്നിട്ടുണ്ട്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സ്വപ്നത്തിലൂടെ കാണുന്ന പക്ഷം ഇടതു ഭാഗത്തേക്ക്‌ മൂന്നു പ്രാവശ്യം തുപ്പുകയും പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ചോദിക്കുകയും ചെയ്യുക. മറ്റുചില ഹദീസുകളില്‍ ശേഷം കിടന്ന ഭാഗത്തു നിന്ന് തിരിഞ്ഞു കടക്കുകയും ചെയ്യുക എന്നും ഇത്തരം  സ്വപ്നങ്ങള്‍ മറ്റുള്ളവരോട് പറയരുതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും അയാള്‍ വീണ്ടും സ്വപ്നത്തില്‍ വരുന്ന പക്ഷം, അയാളെക്കുറിച്ചുള്ള പേടി അത്രമാത്രം മനസ്സില്‍ പതിഞ്ഞുഎന്നതിന്‍റെ സൂചനയാണ്. ഏതെങ്കിലും ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ചാല്‍, നേരിട്ടുള്ള കൌണ്‍സിലിംഗിലൂടെ ആ രൂപം മനസ്സില്‍നിന്ന് മാറ്റിത്തരാന്‍ അയാള്‍ക്ക് സാധിക്കും. നമ്മുടെ ശരീരത്തിന് രോഗം ബാധിക്കുമ്പോള്‍, അതിന് കാരണമായ രോഗാണുക്കളെ നീക്കം ചെയ്യുന്നത് പോലെ, അബോധമനസ്സില്‍ കടന്നുകൂടിയ ആ രൂപം നീക്കുക മാത്രമാണ് സൈക്യാട്രിസ്റ്റുകള്‍ ചെയ്യുന്നത്. ആരോഗ്യപൂര്‍ണ്ണമായ ഭൌതിക ജീവിതവും സന്തോഷകരമായ പാരത്രിക ജീവിതവും നാഥന്‍ പ്രദാനം ചെയ്യുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter