വുദൂഅ് ചെയ്യുമ്പോള്‍ വുളൂഇന്‍റെ ഫര്‍ള് എന്നാണോ വുളൂഅ് എന്ന ഫര്‍ള് എന്നാണോ നിയ്യത്ത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളൂവിന്‍റെ നിയ്യതില്‍ രണ്ട് രീതിയിലും നിയ്യത് ചെയ്യാവുന്നതാണ്. വുളുവിന്‍റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നാണ് കരുതുന്നതെങ്കില്‍, മുഖം കഴുകുന്നത് മുതല്‍ തുടങ്ങുന്ന വുളുവിന്‍റെ ഫര്‍ളുകളെയാണ് അത് അര്‍ത്ഥമാക്കുന്നത്. അതിന് മുമ്പ് നിര്‍വ്വഹിക്കുന്ന സുന്നതായ കര്‍മ്മങ്ങള്‍ക്ക്, വുളുവിന്‍റെ സുന്നതുകളെ ഞാന്‍ വീട്ടുന്നു എന്ന് നിയ്യത് ചെയ്യല്‍ സുന്നതാണ് എന്നും പണ്ഡിതര്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്. വുളു എന്ന ഫര്‍ളിനെ എന്ന് കരുതുമ്പോള്‍, അവിടെ ഫര്‍ള് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കര്‍മ്മശാസ്ത്രത്തിലെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഫര്‍ള് അല്ല, മറിച്ച് നിസ്കാരത്തിന്‍റെ സാധുതക്ക് നിര്‍ബന്ധമായ ഘടകം എന്ന അര്‍ത്ഥത്തിലാണ് ആ പദം എന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. അറബിയിലെ (فرض الوضء) എന്നതിന് മേല്‍പറഞ്ഞ വിധം രണ്ട് രീതിയിലും അര്‍ത്ഥം വരാമെന്നതിനാലാണ് ഇത്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter