അദാആയി നമസ്കരിക്കുന്ന വനോട് ഖളാആയി നമസ്കരിക്കുന്നവന് തുടര് ന്നാല് ശരിയാവുമോ? ശരിയാവുമെങ്കില് ഒരു ഇമാമിനോട് രണ്ടോ അതില് കൂടുതലോ (സുബ്ഹി, മഗിരിബ്, ഇശാ....ഖളാ വീട്ടുന്നവര്) ആളുകള് തുടന്നാല് എന്ത് ചെയ്യും?

ചോദ്യകർത്താവ്

ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അദാആയി നിസ്കരിക്കുന്നവനോട് ഖളാഅ് വീട്ടുന്നവനും നേരെ തിരിച്ചും തുടരാവുന്നതാണ്. പ്രത്യക്ഷത്തില്‍ രൂപവ്യത്യാസമില്ലാത്ത ഏത് നിസ്കാരത്തോടും തുടരാമെന്നതാണ് നിയമം. റക്അതുകളുടെ എണ്ണം വ്യത്യാസമുള്ള നിസ്കാരങ്ങളിലാണ് ഇങ്ങനെ തുടരുന്നതെങ്കില്‍, ഇമാമിന്‍റെ റക്അതുകളാണ് കൂടുതലെങ്കില്‍ മഅ്മൂമിന് തന്‍റെ നിസ്കാരത്തിലെ റക്അതുകള്‍ കഴിഞ്ഞാല്‍ ഇമാമുമായി പിരിയുന്നു എന്ന് കരുതി അത്തഹിയാത് ഓതി സലാം വീട്ടുകയോ അല്ലെങ്കില്‍ പിരിയാതെ അത്തഹിയ്യാതില്‍ ഇമാമിനെ കാത്തിരിക്കുകയോ ചെയ്യാം. ഉദാഹരണമായി, മഗ്രിബ് നിസ്കരിക്കുന്നവന്‍ ഇശാനിസ്കരിക്കുന്നവനോട് തുടര്‍ന്നാല്‍, ഇമാം മൂന്നാമത്തെ റക്അതിലെ സുജൂദ് കഴിഞ്ഞ് നാലാം റക്അതിലേക്ക് എണീക്കുമ്പോള്‍ മഅ്മൂം പിരിയുന്നു എന്ന് കരുതി അത്തഹിയാത് ഓതി സലാം വീട്ടാവുന്നതാണ്, അല്ലെങ്കില്‍ ഇമാം നാലാം റക്അത് പൂര്‍ത്തിയാക്കി അത്തഹിയാത്തിലേക്ക് വരുന്നത് വരെ ഇമാമിനെ അത്തഹിയാത്തില്‍ കാത്തിരിക്കാവുന്നതും ശേഷം രണ്ട് പേരും ഒരുമിച്ച് സലാം വീട്ടുകയും ചെയ്യാവുന്നതാണ്. വിവിധ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒന്നില്‍ കൂടുതല്‍ പേര്‍ തുടര്‍ന്നാലും ഇത് തന്നെയാണ് വിധി. മഅ്മൂമിന്‍റെ റക്അതാണ് കൂടുതലെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം, മസ്ബൂഖിനെ പോലെ ബാക്കിയുള്ള റക്അതുകള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, ഇങ്ങനെ തുടരുന്നതിലൂടെ ജമാഅതിന്റെ പ്രതിഫലം ലഭിക്കുമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter