എനിക്ക് ശരീരത്തിന് നല്ല സുഖമില്ല , മാരകമായ അസുഖങ്ങളെ ഞാൻ ഭയക്കുന്നു. ഏത് ദുആ കൊണ്ടാണ് ഇത്തരം അസുഖങ്ങളെ തടുക്കനാകുക?

ചോദ്യകർത്താവ്

ഹനാ ജാസ്മി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാരകമായ അസുഖങ്ങളില്‍ നിന്ന് പ്രവാചകര്‍ (സ) പ്രത്യേകം അഭയം തേടി ദുആ ചെയ്തിരുന്നതായി ഹദീസുകളില്‍ കാണാം. اللهُمّ اِنّي اَعوذُ بِك من البَرَص والجُنوُنِ والجُذامِ وسيّئِ الأَسْقَام  (അല്ലാഹുവേ, വെള്ളപ്പാണ്ടില്നിന്നും ഭ്രാന്തില്‍നിന്നും കുഷ്ഠരോഗത്തില്‍നിന്നും മറ്റു മോശമായ എല്ലാ അസുഖങ്ങളില്‍നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു) എന്ന് പ്രവാചകര്‍ (സ) ദുആ ചെയ്തിരുന്നതായി അനസ് (റ) പറഞ്ഞതായി ഇമാം നസാഇയും അബൂദാവൂദും മറ്റും പല ഹദീസ് പണ്ഡിതരും നിവേദനം ചെയ്തിട്ടുണ്ട്. മാരകമായ അസുഖങ്ങളില്‍നിന്ന് ഇത്തരത്തില്‍ അഭയം തേടേണ്ടതാണ്. ഖുര്‍ആനിലെ ശിഫായുടെ ആയതുകള്‍ പതിവാക്കുന്നത് പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അതോടൊപ്പം പ്രവാചകര്‍ (സ)യുടെ പേരിലുള്ള സ്വലാത് എല്ലാ വിഷമങ്ങള്‍ക്കുമുള്ള പ്രതിവിധിയാണെന്ന് ഹദീസുകളില്‍ തന്നെ കാണാം. പിടിപെട്ടുവോ എന്ന് ഭയക്കുന്ന അസുഖങ്ങളില്‍നിന്ന് മോചനം കിട്ടാനായി റസൂല്‍ (സ)യുടെ മേല്‍ സ്വലാതുകള്‍ നേര്‍ച്ചയാക്കി ചൊല്ലി തീര്‍ക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്. സംസം കുടിക്കുന്നത് ഏത് ആവശ്യത്തിന് വേണ്ടിയാണോ ആ ആവശ്യം നിറവേറുമെന്ന പ്രവാചകവചനവും ഏറെ ശ്രദ്ധേയമാണ്. സഹോദരിക്ക് വല്ല അസുഖവുമുണ്ടെങ്കില്‍ അതെല്ലാം അല്ലാഹു ശിഫയാക്കി തരുമാറാകട്ടെ, മാരകമായ എല്ലാ അസുഖങ്ങളില്‍നിന്നും അല്ലാഹു നമ്മെ രക്ഷിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter