കുട്ടികൾക്ക് പാല്പല്ല് ആദ്യമായി മുകളിലെ നിരയിൽ വരുന്നത് അപലക്ഷണമാണോ? അതില്‍ വല്ല അടിസ്ഥാനവുമുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവയെല്ലാം വെറും അന്ധവിശ്വാസങ്ങളാണ്. അത്തരം അന്ധവിശ്വാസങ്ങള്ക്കെതിരെ ശബ്ദിക്കുകയാണ് നാം വേണ്ടത്. എല്ലാം അല്ലാഹുവിന്റെ സൃഷ്ടിപ്പും തീരുമാനവുമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, പക്ഷി ലക്ഷണമോ മറ്റു അപലക്ഷണങ്ങളോ ഒന്നും തന്നെയില്ല (ഇമാം ബുഖാരി). ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, ഇത്തരം ലക്ഷണക്കേടുകള്‍ക്കൊന്നും മനുഷ്യജീവിതത്തില്‍ ഒന്നും തന്നെ ചെയ്യാനാവില്ലെന്നും അവയെല്ലാം അല്ലാഹുവിന്‍റെ കല്‍പനപ്രകാരം മാത്രമാണ് സംഭവിക്കുന്നതെന്നുമാണ്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന അത്തരം അന്ധവിശ്വാസങ്ങളോട് പ്രവാചകര്‍ (സ) സ്വീകരിച്ച ശക്തമായ നിലപാട് കൂടിയാണ് ഇതിലൂടെ പ്രകടമാവുന്നത്. ഇനി അത് അപലക്ഷണമാണെന്ന് സങ്കല്പിച്ചാല് തന്നെ, നമുക്ക് എന്ത് ചെയ്യാനാവും. നമ്മുടെ കഴിവിന്റെ പരിധിയില് വരുന്നതല്ലല്ലോ അതൊന്നും. എല്ലാം അല്ലാഹുവില് ഭരമേല്പിക്കുക. അവന്‍ കണക്കാക്കിയതല്ലാതെ ഒന്നും തന്നെ സംഭവിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുക. അതാണ് വിശ്വാസി ചെയ്യേണ്ടത്. സുദൃഢമായ വിശ്വാസം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter